നവകേരള സദസിൽ ലഭിക്കുന്ന പരാതികൾ ഉപേക്ഷിച്ചനിലയിൽ എന്നത് വ്യാജപ്രചാരണം. ലഭിച്ച പരാതികള്‍ കൈപ്പറ്റി സുരക്ഷിതമായി മാറ്റിയതിന് ശേഷം ഉപേക്ഷിച്ച കവറുകളുടെ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. തെറ്റായ സൂചനകൾ നൽകുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനും സർക്കാരിനെ കരിവാരിതേയ്ക്കാനുമാണ് ചിലരുടെ ശ്രമമെന്നും സർക്കാർ അറിയിച്ചു.
കവറോടെ ലഭിക്കുന്ന പരാതികൾ ഫയലിൽ സ്വീകരിച്ച ശേഷം കവറുകൾ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ലഭിച്ച പരാതികള്‍ കൈപ്പറ്റി സുരക്ഷിതമായി മാറ്റിയതിന് ശേഷം ഉപേക്ഷിച്ച കവറുകളുടെ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. തികച്ചും പ്രൊഫഷണലായാണ് നവകേരള സദസ്സില്‍ പരാതികള്‍ സ്വീകരിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. അതിനായി പ്രത്യേക കൗണ്ടറുകള്‍ ഓരോ സ്ഥലത്തും ഒരുക്കിയിട്ടുണ്ട്. തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അധികൃതരിലെത്തിച്ച നിവേദനങ്ങളുടെയും പ്രതികളുടെയും സ്ഥിതിഗതികൾ www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റ് വഴി അറിയാനാകും. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. പരാതിക്കാരന് ഇടക്കാല മറുപടിയും നൽകുന്ന തരത്തിലാണ് പരാതി പരിഹാര സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here