നവകേരള സദസ്: എറണാകുളത്തും ഇടുക്കിയിലും പരാതികൾക്ക് ശരവേഗത്തിൽ പരിഹാരം

നവകേരള സദസ്സിലെ പരാതികൾക്ക് ശരവേഗത്തിൽ പരാതി. എറണാകുളം ജില്ലയിലെ നവ കേരള സദസ്സിൽ ലഭിച്ച പരാതികളിൽ ദ്രുത നടപടികൾ സ്വീകരിച്ച് സർക്കാരും ജില്ലാ ഭരണകൂടവും. ആകെ ലഭിച്ച 52657 പരാതികളിൽ 37158 പരാതികളിലാണ് നടപടി സ്വീകരിച്ചത്. കൂടുതൽ വിവരങ്ങളുമായി കൊച്ചിയിൽ നിന്നും ചേതൻ സാജൻ ചേരുന്ന. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ ലഭിച്ച 50 ശതമാനം അപേക്ഷകളിലും നടപടികൾ സ്വീകരിച്ചുവെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ഇടുക്കി ജില്ലയിൽ ആകെ ലഭിച്ച 42237 അപേക്ഷകളിൽ 21727 അപേക്ഷകൾക്ക് തീർപ്പുണ്ടായി.

Also Read: മുഖാമുഖം പരിപാടിക്കെതിരെ മനോരമയുടെ വ്യാജവാർത്ത; ജനങ്ങൾ വിവേചനബുദ്ധി ഉപയോഗിക്കുമെന്ന് മാധ്യമങ്ങൾ മനസിലാക്കണം: മുഖ്യമന്ത്രി

ഡിസംബർ 10, 11, 12 തീയതികളിലായി ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവ കേരള സദസ്സിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്.മണ്ഡല അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച ജില്ലയാണ് ഇടുക്കി. ജില്ലയിലെ പട്ടയ പ്രശ്നങ്ങൾ അടക്കമുള്ള കർഷകരുടെ പ്രശ്നങ്ങളാണ് അപേക്ഷകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായത്. 50 ശതമാനത്തിലധികം അപേക്ഷകളിൽ പരിഹാരം ഉണ്ടായി കഴിഞ്ഞു എന്ന് ഇടുക്കി കളക്ടർ ഷീബ ജോർജ് പറഞ്ഞു.

Also Read: പ്രാദേശികവിഷയങ്ങൾ വർഗീയവൽക്കരിക്കുന്ന പോസ്‌റ്റുകൾ ഇനി മുതൽ പൊലീസ്‌ നിരീക്ഷണത്തിൽ

തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 11935 അപേക്ഷകളിൽ10723 അപേക്ഷകളിലും തീരുമാനം ഉണ്ടാക്കാൻ കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമാണ്. നവ കേരള സദസ്സുമായി ബന്ധപ്പെട്ട ലഭിച്ച അപേക്ഷകളിൽ അതിവേഗം നടപടികൾ സ്വീകരിക്കുവാൻ തീവ്ര പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് ഇടുക്കി ജില്ലാ ഭരണകൂടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News