നവകേരള സദസ്; എറണാകുളം ജില്ലയിൽ ലഭിച്ച പരാതികളിൽ അതിവേഗം നടപടികൾ ആരംഭിച്ചു

എറണാകുളം ജില്ലയിൽ നവകേരള സദസിൽ ലഭിച്ച പരാതികളിൽ അതിവേഗം നടപടികൾ ആരംഭിച്ചു. ജില്ലയിൽ ലഭിച്ച 40,330നിവേദനങ്ങൾ തരംതിരിച്ച് അതാത് ഓഫീസുകളിലേക്ക് തുടർനടപടികൾക്കായി കൈമാറിയതായി അധികൃതർ അറിയിച്ചു. പ്രാഥമികമായി സ്വീകരിച്ച നടപടികൾ അപേക്ഷകർക്ക് വെബ് പോർട്ടലിലൂടെ അറിയാൻ കഴിയും.

Also read:7 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്ക് ഗ്രാന്‍റായി നല്‍കിയത് 148 കോടി 10 ലക്ഷം രൂപ

എറണാകുളം ജില്ലയിൽ നവകേരള സദസ്സ് ഇതിനകം പൂർത്തിയായ 10 മണ്ഡലങ്ങളിൽനിന്ന്‌ ലഭിച്ചത് 40,330 നിവേദനങ്ങളാണ്. അവ തരംതിരിച്ച്‌ അതത്‌ ഓഫീസുകളിലേക്ക് കൈമാറുന്ന ആദ്യ ഘട്ട നടപടിയാണ് ഇതിനകം പൂർത്തിയായത്. ഓരോ നിവേദനത്തിലും പ്രാഥമികമായി സ്വീകരിച്ച നടപടി എന്താണെന്ന്‌ വെബ്‌പോർട്ടലിൽ ചേർക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തദ്ദേശസ്വയംഭരണം, റവന്യു വകുപ്പുകള്‍ക്കാണ് കൂടുതല്‍ നിവേദനകൾ ലഭിച്ചത്.

കലക്ടറേറ്റിൽ എത്തിച്ച നിവേദനങ്ങൾ സ്‌കാൻ ചെയ്‌ത്‌ പരിഹാരം കാണാൻ അതത്‌ വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യുന്ന ജോലിയാണ്‌ പൂർത്തിയായത്. തുടർനടപടി എടുക്കുന്നതിന്‌ എല്ലാ വകുപ്പുതലവന്മാർക്കും താലൂക്ക്‌ ഓഫീസർമാർക്കും കലക്ടറേറ്റിൽ പരിശീലനവും നൽകി. എഡിഎമ്മിന്റെ മേൽനോട്ടത്തിലാണ്‌ അപേക്ഷകൾ തരംതിരിച്ച്‌ എത്തിച്ചത്.

Also read:പൃഥ്വിരാജിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു, എന്നിട്ടും സലാറിന് വേണ്ടി ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യാത്ത ആ കാര്യം അദ്ദേഹം ചെയ്തു; പ്രശാന്ത് നീൽ

നിവേദനങ്ങളിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന്‌ വിവിധ വകുപ്പ്‌ മേധാവികളെ പങ്കെടുപ്പിച്ച്‌ ജില്ലാ അവലോകനയോഗവും ചേർന്നു. ഇതുവരെ ലഭിച്ച അപേക്ഷകളും അതിന്മേല്‍ സ്വീകരിച്ച നടപടികളും ഓരോ വകുപ്പ്‌ ഉദ്യോഗസ്ഥരും വിശദീകരിച്ചു. പരമാവധി വേഗത്തില്‍ നിവേദനങ്ങളില്‍ നടപടിയുണ്ടാകണമെന്നും എഡിഎം നിർദേശിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റി വച്ച 4 മണ്ഡലങ്ങളിലെ നവകേരള സദസ്സ് ജനുവരി 1, 2 തീയ്യതികളിലായി നടക്കും. തൃപ്പൂണിത്തുറ , തൃക്കാക്കര , കുന്നത്തുനാട് , പിറവം എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്സുകൾ പൂർത്തിയായാൽ മാത്രമേ അന്തിമ കണക്ക് വ്യക്തമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News