നവകേരള സദസ്; പരാതികളിൽ തുടർനടപടിയുമായി സർക്കാർ

നവകേരള സദസ് വഴി തലസ്ഥാന ജില്ലയില്‍ ലഭിച്ച പരാതിയില്‍ തുടര്‍ നടപടികളുമായി സര്‍ക്കാര്‍. ജില്ലാ തലത്തില്‍ പരിഹരിക്കേണ്ട പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പാക്കും. പരാതികള്‍ വകുപ്പുകള്‍ തരംതിരിച്ച് തീര്‍പ്പാക്കല്‍ നടപടി ആരംഭിച്ചു. തലസ്ഥാന ജില്ലയില്‍ ഏറ്റവും അവസാനമാണ് നവകേരള സദസ് എത്തിയത്. 23-ന് നവകേരള സദസ് സമാപിച്ചുടന്‍ ആകെ നിവേദനങ്ങള്‍ തരം തിരിച്ച് വകുപ്പുകള്‍ക്ക് കൈമാറുകയാണ് ഉദ്യോഗസ്ഥര്‍.

Also Read: കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ നിന്നായി പൊതുജനങ്ങളില്‍ നിന്നും 61,533 നിവേദനങ്ങള്‍ ലഭിച്ചു. ഇവ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വര്‍ക്കലയില്‍ 8716, ചിറയിന്‍കീഴില്‍ 4364, ആറ്റിങ്ങലില്‍ 6238, വാമനാപുരത്ത് 4590, നെടുമങ്ങാട്ട് 4501, അരുവിക്കരയില്‍ 4802, കാട്ടാക്കട 2444, നെയ്യാറ്റിന്‍കരയില്‍ 5379, പാറശാലയില്‍ 5662, കോവളത്ത് 3765, നേമത്ത് 3031, കഴക്കൂട്ടത്ത് 3319, തിരുവനന്തപുരത്ത് 2180, വട്ടിയൂര്‍ക്കാവില്‍ 2542 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക്.

Also Read: രാമക്ഷേത്ര പ്രതിഷ്ഠയിൽ കോൺഗ്രസിന്റെ നിലപാട് രാഷ്ട്രീയ പാപ്പരത്തം വെളിവാക്കുന്നത്; എംവി ഗോവിന്ദൻ മാസ്റ്റർ

പരാതി തരം തിരിച്ചുള്ള കണക്കുള്‍ കളക്ടര്‍ ശേഖരിച്ചു. ഇതിന്റെ പുരോഗതി വിലയിരുത്തുന്നതും കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്. കലക്ടര്‍മാര്‍ക്കു പുറമെ സീനിയര്‍ ഉദ്യോഗസ്ഥനെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭ തലത്തില്‍ പരിഹരിക്കേണ്ടവ 45 ദിവസത്തിനകവും തീര്‍പ്പാക്കാനാണ് നിര്‍ദേശം. നിയമപരമായ തടസങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News