ഭാവി വികസനത്തിലേക്കുള്ള പുതിയൊരു ചുവടുവയ്പ്പായി കൂടിയാണ് നവകേരള സദസിനെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി നടത്തുന്ന കൂടികാഴ്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ നവകേരള നിര്‍മ്മിതിക്ക് മുതല്‍കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എൽ ഡി എഫ് ഗവണ്മെന്റ് ലോകത്തിന് മുൻപിൽ ഒരു പുതിയ മാതൃക വയ്ക്കുകയാണെന്ന് ചീഫ് സെക്രട്ടറി വി വേണു ഐഎഎസ് കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ത് ചന്ദ്രനോട് പറഞ്ഞു. വേണു ഐഎഎസ് ശരത്ത് ചന്ദ്രനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
യാത്രയിലൂടെ എന്ത് നേട്ടം ഉണ്ടാകുന്നു?
നവകേരള സദസ് നടക്കുന്ന മുപ്പത്തിയാറ് ദിവസവും എല്ലാ മന്ത്രിമാർക്കും ലഭിക്കുന്ന ആശയങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുകയും, ആറാഴ്ചകളിലൂടെ പുതിയ ആശയങ്ങൾ ഉടലെടുക്കുകയും ചെയ്യും. കൂടാതെ ഓരോ ദിവസവും മന്ത്രിമാർ എല്ലാ ആശയങ്ങളും നേരിട്ട് ചർച്ചചെയ്യുന്നതിന് വേണ്ടിയാണ് ഒരുമിച്ച് യാത്ര ചെയ്യുന്നത്.
Also read:ഒടുവിൽ ഫിന്നി മടങ്ങി യജമാനൻ ഇല്ലാതെ; മരണത്തിലും ഒഴിയാത്ത സ്നേഹം, സംഭവം ഇങ്ങനെ
ഭരണം തിരുവനന്തപുരത്ത് വച്ച് മാത്രം നടത്തേണ്ടതില്ല എന്ന നിലയിലേക്ക് സംസ്ഥാന സർക്കാർ വളർന്നിരിക്കുകയാണ്. കേരളത്തിൽ തൊണ്ണൂറ് ശതമാനം ഗവണ്മെന്റ് ഫയലുകളും ഇ- ഫയലുകളാണ്. മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എവിടെ ഇരിക്കുന്നോ, അവിടെ മന്ത്രിമാരുടെ ഓഫീസ് ഉണ്ട്. ഒരു ലാപ്ടോപ്പ് ഉണ്ടെങ്കിൽ മന്ത്രിമാരുടെ ഓഫീസ് അവരുടെ കൂടെ ചലിക്കുകയാണ്. അതുകൊണ്ടുതന്നെ തീരുമാനം എടുക്കാനും, കൗൺസിൽ മീറ്റിംഗ് കൂടാനും, നിർദ്ദേശങ്ങളും ഉത്തരവുകളും നൽകാനും ഒരു തടസവും ഉണ്ടാകില്ല. ഓരോ ജില്ലകളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിക്കുകയും വളരെ ചലനാത്മകമായാ പ്രവർത്തനം നടത്താനും നവകേരള സദസിലൂടെ സർക്കാരിന് കഴിയും.
നാലാഴ്ചയ്ക്കുളിൽ പരാതികൾക്ക് പരിഹാരം ഉണ്ടാവുന്നത് എങ്ങനെ?
നവകേരള സദസിലൂടെ വളരെ ഗൗരവത്തിൽ തന്നെയായിരിക്കും ഓരോ പരാതികൾ സ്വീകരിക്കുന്നതും അതിന്മേൽ നടപടി സ്വീകരിക്കുന്നതും. അടുത്ത സ്ഥലത്ത് നവകേരളസദസ് എത്തുന്നതിന് മുൻപ് തന്നെ ഫയലിന്റെ മുകളിൽ പ്രവർത്തനം തുടങ്ങുകയും ചെയ്യും. പരാതികൾ ലഭിക്കുമ്പോൾ തന്നെ വിഷയത്തിൽ തീരുമാനമെടുക്കും. ആ പരാതിയിന്മേൽ ഉയർന്ന തീരുമാനം ആവശ്യമാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് മുൻപിൽ പരാതി എത്തിക്കുകയും തീരുമാനം സ്വീകരിക്കുകയും ചെയ്യും. അതായത്, ഒരേ സമയം സംസ്ഥാന തലത്തിലുള്ള തീരുമാനങ്ങളും യാത്രക്കിടയിൽ ഉയർന്ന വരുന്ന പ്രശനങ്ങൾക്കും പരിഹാരം കണ്ടുകൊണ്ട് മുന്നോട്ട് പോകാൻ സാധിക്കും.
Also read:ഇസ്രയേല്‍ അധിനിവേശത്തിനിടയില്‍ യുഎസിനുള്ള ബിന്‍ലാദന്റെ കത്ത് വൈറല്‍
സമയബന്ധിതമായ പ്രവർത്തനം നടത്തുന്നത് എങ്ങനെ ?
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ഒരേ മനസോടുകൂടി നവകേരള സദസിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതുകൊണ്ടുതന്നെ വളരെ കൃത്യമായി തന്നെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും നടപടി സ്വീകരിക്കാനും കഴിയും.
എല്ലാ മണ്ഡലങ്ങളിലെയും ജനങ്ങൾക്ക് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരിട്ട് എത്തി പരാതി പറയാൻ അവസരം ഉണ്ടോ?
സദസിൽ തെരഞ്ഞെടുക്കപ്പെട്ട ആളുകളും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ ചർച്ച നടക്കും. തെരഞ്ഞെടുക്കപ്പെട്ട ആളുകളിൽ പൗരപ്രമുഖന്മാരും ,ഹരിതകർമ സേനയുടെ പ്രതിനിധികളും, തൊഴിലാളി സംഘടനകളുടെ നേതാക്കന്മാർ ഉണ്ടാകും .അത്തരത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ ജനങ്ങളും ഒരുമിച്ച് പങ്കെടുക്കുന്ന ഏറ്റവും തത്സമയ ഇടപെടലാണ് നവകേരള സദസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here