നാടൊന്നാകെ നവകേരള സദസില്‍; പറവൂരില്‍ വമ്പന്‍ ജനാവലി

നവകേരള സദസില്‍ പങ്കെടുക്കുന്നതിനായി വന്‍ ജനക്കൂട്ടമാണ് പറവൂരിലെത്തിയത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവകരേള സദസ്സില്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും കോണ്‍ഗ്രസിനെയും വി ഡി സതീശനെയും കണക്കറ്റ് വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിന്റെ ബഹിഷ്‌കരണം ജനങ്ങള്‍ തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവേശത്തോടെയായിരുന്നു പറവൂരിലെ ജനങ്ങള്‍ മുഖ്യമന്ത്രി അടങ്ങുന്ന സംഘത്തെ വരവേറ്റത്.

READ ALSO:കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; അഞ്ചുവര്‍ഷം കൊണ്ട് കേന്ദ്രം ചെയ്തത് ഇങ്ങനെ

പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരില്‍ കാണാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തു. നാടൊന്നാകെ നവകേരള സദസ്സിന്റെ വേദിയിലേക്ക് ഒഴുകിയെത്തി. എല്ലാത്തിനെയും വിമര്‍ശിക്കുകയും, ബഹിഷ്‌ക്കരിക്കുകയും ചെയ്യുന്ന ആള്‍ മാത്രമാണ് വി ഡി സതീശന്‍. ബഹിഷ്‌കരണം പറയേണ്ടത് യുഡിഎഫ് കണ്‍വീനറാണ്, എന്നാല്‍ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാന്‍ ശ്രമം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

പറവൂരിലെ ജനങ്ങളില്‍ വിശ്വാസമുണ്ട്, അതുകൊണ്ടാണ് പറവൂരില്‍ കാണാമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ മണിക്കൂറുകള്‍ മുമ്പ് തന്നെ വേദി നിറഞ്ഞിരുന്നു.

പറവൂര്‍ നിയോജകമണ്ഡലത്തില്‍ നടന്ന നവകേരള സദസ്സില്‍ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ പഠിക്കുന്ന വിഷ്ണു സി എസ്, അനീറ്റ സി എസ് എന്നീ വിദ്യാര്‍ത്ഥികള്‍ ‘ത്രെട്ട് ആര്‍ട്ട് വര്‍ക്കിലൂടെ’ ചെയ്ത മുഖ്യമന്ത്രിയുടെ ചിത്രം വൈറലായി. വിദ്യാര്‍ത്ഥികള്‍ വേദിയിലെത്തി മുഖ്യമന്ത്രിക്ക് ചിത്രം സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News