നവകേരള സദസ് ഇന്ന് ഇടുക്കിയിൽ

നവകേരള സദസ് ഇന്ന് ഇടുക്കിയിൽ. രാവിലെ 9 മണിക്ക് ചെറുതോണിയിൽ പ്രഭാതയോഗം നടക്കും.11 മണിക്ക് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നവകേരള സദസ് നടക്കും. 3 മണിക്ക് ദേവികുളം, അടിമാലി വിശ്വദീപ്‌തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നവകേരള സദസ് നടക്കും. 6 മണിക്ക് ഉടുമ്പൻചോലയിലെ നെടുങ്കണ്ടം സെന്റ്.സെബാസ്ററ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ALSO READ: അദാനിയെ മറികടന്ന് ഐ ടി സി; ഭക്ഷ്യവസ്തുക്കളിലും ഒന്നാമത്

അതേസമയം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലും ഇടുക്കി ജില്ലയിലെ തൊടുപുഴ മണ്ഡലത്തിലുമാണ് കഴിഞ്ഞദിവസം ‘നവകേരള സദസ്സുകൾ’ നടന്നത്. ആവേശമുണർത്തുന്ന ജനാവലിയായിരുന്നു ഇവിടങ്ങളിലെ സദസ്സുകളിൽ പ്രകടമായത് .

ഉജ്ജ്വല സ്വീകരണം നല്‍കിയായിരുന്നു പെരുമ്പാവൂര്‍ മണ്ഡലത്തിൽ നവകേരള സദസിനെ വരവേറ്റത്. പ്രതിപക്ഷ എം എല്‍ എ യുടെ മണ്ഡലമായ പെരുമ്പാവൂരിലേയ്ക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പെരുമ്പാവൂരിലെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രായഭേദമന്യേ നിരവധി ആളുകളാണ് സദസിലേക്ക് എത്തിയത്.

ALSO READ: കോഴിക്കോട് കാട്ടാനകൂട്ടമിറങ്ങി; കൃഷി നശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News