കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹം പൂവണിഞ്ഞു; അരികിലെത്തി കൈപിടിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണണമെന്ന കുട്ടിപ്പറമ്പിൽ കുഞ്ഞിമാണിക്യത്തിന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട് കൊയിലാണ്ടിയിൽ മുഖ്യമന്ത്രി എത്തിയപ്പോഴാണ് കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹം മനസിലാക്കി അദ്ദേഹം നേരിട്ട് ആ അമ്മയെ കാണാൻ എത്തിയത്. പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാൻ ഉള്ള തീവ്രമായ ആഗ്രഹമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹസഫലീകരണത്തിന്റെ ആ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് ഇതിനോടകം ആ അമ്മയുടെ ആഗ്രഹ സഫലീകരണത്തിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Also read:നവകേരള സദസ്: ലക്ഷ്യങ്ങള്‍ നടപ്പാകുന്നു; പ്രതീക്ഷയോടെ ഓരോ ദിനവും

കേരള ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന നവകേരള സദസ് അഞ്ച് ജില്ലകൾ പിന്നിട്ട് ആറാമത് ജില്ലയായ പാലക്കാട് എത്തി നിൽക്കുകയാണ്. നവകേരള സദസിന് വലിയ ജനപിന്തുണയാണ് എല്ലാ മണ്ഡലങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ്, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള നേതാക്കന്മാർ നവകേരള സദസിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. എൽ ഡി എഫ് ന്റേതല്ലാത്ത മണ്ഡലങ്ങളിൽ പോലും നവകേരള സദസ് മഹാജനസംഗമമായി മാറുന്ന കാഴ്ചയാണ്. അതിഥി തൊഴിലാളികൾ ഉൾപ്പെടെ നവകേരള സദസിന് വലിയ പിന്തുണയാണ് നൽകികൊണ്ടിരിക്കുന്നത്.

Also read:കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഡോ.എസ് ബിജോയ് നന്ദന്‍ ചുമതലയേറ്റു

അതേസമയം, നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരിൽ കാണാനും തങ്ങളുടെ പരാതികൾ നേരിട്ട് ബോധിപ്പിക്കാനും വൻ ജനാവലിയാണ് എല്ലാ മണ്ഡലങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ വയോജനങ്ങളും ഒരുപോലെയാണ് നവകേരള സദസിനെ നെഞ്ചിലേറ്റിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News