“എന്‍റെ നിലമ്പൂർ ജനത തിരമാലകൾ പോലെ ഇരച്ചെത്തി”; നവകേരള സദസിന് ലഭിച്ച സ്വീകാര്യതയില്‍ പി.വി അന്‍വര്‍ എം.എല്‍.എ

തിനായിരങ്ങള്‍ തടിച്ചുകൂടിയ നവകേരള സദസിന് ഉജ്വല സ്വീകരണമേകി നിലമ്പൂര്‍. വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് പി.വി അന്‍വര്‍ എം.എല്‍.എ ചുവന്ന പൂച്ചെണ്ടേകിയത് ശ്രദ്ധേയമായി. വ‍ഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടാണ് പരിപാടിക്ക് വേദിയായത്.

ALSO READ | രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസ് തകർക്കാൻ കഴിഞ്ഞില്ല; പി വി അൻവർ

അതേസമയം, നവകേരള സദസുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ” കരിങ്കണ്ണന്മാരെ നോക്ക്… എന്‍റെ നിലമ്പൂർ ജനത തിരമാലകൾ പോലെ ഇരച്ചെത്തിക്കൊണ്ടിരിക്കുന്നു.” – ഇങ്ങനെയായിരുന്നു എം.എല്‍.എയുടെ കുറിപ്പ്.

വലിയ ആവേശത്തോടെയാണ് നവകേരള സദസ് മലപ്പുറത്ത് മുന്നേറുന്നത്. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ മലപ്പുറത്തെ സദസില്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. പുറമെ, നിരവധി യു.ഡി.എഫ് നേതാക്കളാണ് പരിപാടിയുടെ ഭാഗമാവുന്നത്.

അതേസമയം, നവകേരള സദസ് നിലമ്പൂരിൽ എത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച്  പി.വി  അന്‍വര്‍ എം.എല്‍.എ രംഗത്തെത്തി. രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസിൽ ആളെ കുറയ്ക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു ശക്തിയ്ക്കും ഈ ആവേശം തകർക്കാനാവില്ല.  ഡൽഹിയിൽ നിന്ന് ആളെ ഇറക്കി നിലമ്പുരിലെ നവകേരള മണ്ഡല സദസ് തകർക്കാനും, ആളുകളെ കുറക്കാനും  വേണ്ടി  ചിലർ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News