നവകേരള സദസിനു മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണി കത്ത്; സുരക്ഷ ശക്തമാക്കി പൊലീസ്

കോഴിക്കോട്ടെ നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത്. ജില്ലാ കലക്ടർക്കാണ് കത്ത് ലഭിച്ചത്. ‘ നക്സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സർക്കാരിനെ കേരള സദസിൽ ശക്തമായ പാഠം പഠിപ്പിക്കും ‘ എന്നാണ് കത്തിൽ എഴുതിയിട്ടുണ്ട്.

ALSO READ: ഉത്തരാഖണ്ഡ് തുരങ്കത്തിലെ അപകടം; രക്ഷാപ്രവര്‍ത്തനം ഉച്ചയ്ക്ക് പുനരാരംഭിക്കും

സിപിഎംഐഎം എൽ റെഡ് ഫ്ലാഗ് വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പും ജില്ലാ കലക്ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

ALSO READ: പെർമിറ്റ് ലംഘനം; റോബിൻ ബസ് പിടിച്ചെടുത്തു, കോടതിക്ക് കൈമാറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News