നവകേരള സദസ് എന്തിനെന്ന് നാടിന് ബോധ്യമായി: മുഖ്യമന്ത്രി

നവകേരള സദസ് എന്തിനെന്ന് നാടിന് ബോധ്യമായെന്ന് ജനങ്ങളുടെ പങ്കാളിതത്തിലൂടെ തെളിയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂര്‍ നടക്കുന്ന നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറക്കം നടിക്കുന്നവര്‍ക്കാണ് അത് മനസിലാകാത്തതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിനെ കൊച്ചാക്കാന്‍ പല മാര്‍ഗങ്ങള്‍ പലരും സ്വീകരിക്കുന്നു. ചിലര്‍ എന്തും വിളിച്ചു പറയുന്ന അവസ്ഥയിലാണ്. അത്തരക്കാരുടെ സമനിലയ്ക്ക് എന്തെങ്കിലും പറ്റിയോയെന്ന് തന്നോട് പലരും ചോദിച്ചെന്നും മുഖ്യമന്ത്രി പറയുന്നു. ജനങ്ങളുടെ പ്രതികരണം തങ്ങള്‍ പ്രതീക്ഷിച്ചതിന് വിപരീതമായതുകൊണ്ടാണ് ചിലര്‍ ഇത്തരം പ്രതികരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘നന്മ നിറഞ്ഞവന്‍ അജ്ഞാതന്‍’.. ഒരു ‘ആശ്വാസകത്ത്’ കഥ

കേരളം അഭിവൃദ്ധിപ്പെടാന്‍ ഉതകുന്ന പദ്ധതികള്‍ക്ക് കുറവൊന്നും വന്നിട്ടില്ല. കണ്ണൂരിലെ ആയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ത്തിയായി വരികയാണ്. ഒന്നാം ഘട്ടം ഉദ്ഘാടനം ഉടന്‍ ഉണ്ടാവും. അത് പൂര്‍ണമാവുമ്പോള്‍ ലോകം ശ്രദ്ധിക്കുന്ന സ്ഥാപനമായി അത് മാറും. ആയുര്‍വേദ രംഗത്ത് ഗവേഷണത്തിനുള്ള അവസരം ഉണ്ടാവുമെന്നും അതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: യൂത്ത് കോണ്‍ഗ്രസിന്റെ അടുത്ത പ്രസിഡന്റ് ‘നോട്ട’യായിരിക്കും; പരിഹാസവുമായി വി കെ സനോജ്

കണ്ണൂര്‍ വിമാനത്താവളത്തിന് ചുറ്റുമുള്ള ഭൂമി നാടിന്റെ വികസനത്തിനായി ഉപയോഗിക്കും. ഇതിന് സമീപം സയന്‍സ് പാര്‍ക്ക് വരും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തുടക്കമിട്ട് കഴിഞ്ഞു. മൂന്ന് പാര്‍ക്കുകളിലൊന്നാണ് കണ്ണൂരില്‍ വരുന്നത്. കേരളത്തില്‍ നിലവില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് മേഖലയില്‍ രണ്ടു പാര്‍ക്കുകള്‍ കൂടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ ഒന്ന് കണ്ണൂരും ഒന്ന് കൊല്ലത്തുമാണ്.

ALSO READ: നവകേരള സദസിന് കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ അത്യുജ്വല സ്വീകരണം

സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായിട്ടാണ് നല്ലരീതിയില്‍ ഇടനാഴികള്‍ വരുന്നത്. തിരുവനന്തപുരം – കൊല്ലം, ആലപ്പുഴ – എറണാകുളം ഒന്നാം ഭാഗം, എറണാകുളം – കൊരട്ടി, കോഴിക്കോട് – കണ്ണൂര്‍ വരെ മറ്റൊരു ഭാഗം ഐടി ഇടനാഴികള്‍ വരും. യുവാക്കള്‍ക്ക് ഉള്‍പ്പെടെ ഉപയോഗപ്രഥമാകുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുമ്പോള്‍, ഇതിനെതിരെയുണ്ടാകുന്ന തടസങ്ങള്‍ അതിജീവിച്ചേ പറ്റുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ കാണിക്കുന്ന ഒരുമയും ഐക്യവും പൂര്‍ണമനസോടെയുള്ള പിന്തുണയുമാണ് സര്‍ക്കാരിന് ഊര്‍ജ്ജമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News