“നവ കേരള സദസ്സ് ജനാധിപത്യത്തിനു മാതൃക”: മന്ത്രി പിഎ മുഹമ്മദ് റിയാസ്

നവ കേരള സദസ്സ് ജനാധിപത്യത്തിനു മാതൃകയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരിങ്കൊടി പ്രതിഷേധത്തിനു ആരും എതിരല്ല, ഓടുന്ന ബസ്സിന് മുന്നിലേക്ക് ചാടി വീണ് ചാവേറാകാനാണ് ശ്രമം. അതിനെതിരെ കോൺഗ്രസിൽ തന്നെ എതിർപ്പുണ്ട്. കോൺഗ്രസിലെ പ്രശ്നങ്ങൾ മൂടിവെക്കാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read; മകരവിളക്ക് മഹോത്സവം; ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം

ഉത്സവത്തിന് തല്ലുണ്ടാക്കി ആഘോഷം കുളമാക്കാനാണ് കോൺഗ്രസും പ്രതിപക്ഷ നേതാവും നോക്കിയത്. പക്ഷേ നടന്നത് മറിച്ചാണ്. കോൺഗ്രസിനോടും പ്രതിപക്ഷ നേതാവിനോടും നന്ദിയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉശിര് കാണിക്കേണ്ടത് നവകേരള സദസിന് ബദൽ പരിപാടി നടത്തിയാണ്. എന്നാൽ കോൺഗ്രസ് നടത്തുന്ന പരിപാടിയുടെ പേര് പോലും അവർക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

Also Read; കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News