നാട്ടിലെ നിരവധി ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി കുറവിലങ്ങാട് നടന്ന നവകേരള സദസ് പ്രഭാതയോഗം

മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയം കുറവിലങ്ങാട്ടെ പ്രഭാതയോഗത്തിൽ ഉയർന്നത് നാട്ടിലെ നിരവധി ജനകീയ വിഷയങ്ങൾ. റബർ, നെല്ല് ഉൾപെടെയുള്ള കാർഷിക പ്രശ്നങ്ങൾ യോഗത്തിൽ പ്രധാന ചർച്ചയായി. കിടങ്ങൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ളവർ യോഗത്തിൽ പങ്കെടുത്തു.

കുറവിലങ്ങാട് പള്ളി പാരിഷ് ഹാളിലായിരുന്നു കോട്ടയം ജില്ലയിലെ രണ്ടാമത്തെ പ്രഭാതയോഗം നടന്നത്. നവ കേരള സദസിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ യോഗത്തിനെത്തിയ വിശിഷ്ടാതിഥികൾക്ക് മുൻപിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു. പാർട്ടി വിലക്ക് മറികടന്ന് കോൺഗ്രസ് കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് പ്രഭാത യോഗത്തിന് എത്തിയത് ശ്രദ്ധേയമായി. നാടിന്റെ പൊതു പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതുകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് ബെന്നി പറഞ്ഞു.

നവകേരള സദസ്സ് വലിയ ആവേശം നൽകുന്ന പരിപാടിയാണെന്ന് രവി ഡിസി പറഞ്ഞു. മന്ത്രിമാർ ഒന്നടങ്കം നാട്ടിലേക്ക് എത്തുന്നത് സന്തോഷകരമായ കാര്യമാണെന്നായിരുന്നു ചലച്ചിത്രതാരം ദീലിഷ് പോത്തന്റെ പ്രതീകരണം. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും പരിപാടി പുത്തൻ അനുഭവമായി. കുറവിലങ്ങാട് പള്ളി/ മള്ളിയൂർ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീർത്ഥാടന ടൂറിസം പദ്ധതി തുടങ്ങുന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രഭാത യോഗത്തിൽ ഉയർന്നുവന്നു. മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. വിവിധ രംഗങ്ങളിലെ ബഹുമുഖ പ്രതിഭകളും സാധാരണക്കാരും ഉള്‍പ്പടെ നിരവധിപേർ പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രിയുമായി സംവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News