നവകേരള സദസ് ഇന്ന് പാലക്കാട്

നവകേരള സദസ് ഇന്ന് പാലക്കാടെത്തും. കഴിഞ്ഞ നാല് ദിവസങ്ങളിൽ മലപ്പുറം ജില്ലയിലായിരുന്നു സദസിന്റെ പര്യടനം. വമ്പിച്ച ജനാവലിയാണ് മലപ്പുറത്ത് സദസിനുണ്ടായത്. രാഷ്ട്രീയ അനൈക്യങ്ങളെല്ലാം ബേധിച്ച് ജനം ഒഴുകിയെത്തി. യുഡിഎഫ് എംഎൽഎമാരുള്ള 12 മണ്ഡലങ്ങളിലും വലിയ ജനപങ്കാളിത്തം കാണാൻ സാധിച്ചു. പൊന്നാനി, തവനൂർ, താനൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു നവകേരള സദസ്.

ALSO READ: കേന്ദ്ര സർക്കാരിന്റെ ശ്രമം കേരളത്തെ ശ്വാസംമുട്ടിച്ച് കൊല്ലാനാണ്: എം സ്വരാജ്‌

തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസിന്റെ പര്യടനം.രാവിലെ 11 മണിക്ക് തൃത്താല മണ്ഡലത്തിന്റെ സദസ്സ് ചാലിശ്ശേരി അൻസാരി ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കും.പട്ടാമ്പി മണ്ഡലത്തിന്റെ സദസ്സ് ഉച്ചക്ക് 3 മണിക്ക് പട്ടാമ്പി എസ്എൻജിഎസ് കോളേജിലാണ് നടക്കുക. വൈകുന്നേരം 4.30 ന് ഷൊർണൂർ മണ്ഡലത്തിന്റെ സദസ്സ് ചെർപ്പുളശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിലും 6 മണിക്ക് ഒറ്റപ്പാലം മണ്ഡലത്തിന്റെ സദസ്സ് പാലപ്പുറം ചിനക്കത്തൂർ കാവ് ഗ്രൗണ്ടിലും നടക്കും.

മലപ്പുറത്ത് സദസിൽ ലഭിച്ചത് 80,785 പരാതികളാണ്. ജില്ലയിൽ കോൺഗ്രസ്- മുസ്‌ലിം ലീഗ് നേതാക്കളുടെ പങ്കാളിത്തവും സദസിൽ എടുത്തുപറയേണ്ടതായി കാണാൻ കഴിഞ്ഞു.

ALSO READ: “ഗായത്രിയുടെ പ്രഭാഷണം വെറുപ്പിന്‍റെ വക്താക്കളെ പരിഭ്രാന്തരാക്കി”; സൈബർ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News