പാറശാലയിലെ നവകേരള സദസിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

നവകേരള സദസ് പാറശാല മണ്ഡലത്തിലെ സമാപനത്തില്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് ഗ്രൗണ്ട് ജനസാഗരമായി മാറി. ബിജെപിയുടെ കേരള വിരുദ്ധതയ്ക്കൊപ്പം യുഡിഎഫും ചേര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞു.

നവകേരള സദസിന്റെ തലസ്ഥാന ജില്ലയിലെ പര്യടനം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഒരോ സ്വീകരണ കേന്ദ്രങ്ങളിലെയും ജനപങ്കാളിത്തം വര്‍ധിക്കുകയാണ്. കേരളത്തിലെ അതിര്‍ത്തി മണ്ഡലമായ പാറശാലയില്‍ നവകേരള സദസിനെ സ്വീകരിക്കാന്‍ കാത്തുനിന്നത് പതിനായിരങ്ങളാണ്.

Also Read : മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം; ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍

കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞു. പുറത്ത് തിങ്ങിക്കൂടിയ ജനങ്ങള്‍ക്കിടയിലേക്ക് കേരളത്തിന്റെ സമ്പൂര്‍ണ കാബിനറ്റ് വന്നിറങ്ങി. ആരവത്തോടെ കാണികള്‍ അവരെ സ്വീകരിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ സി. കെ ഹരീന്ദ്രന്‍ എം. എല്‍ എ അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ കെ. രാജന്‍, സജി ചെറിയാന്‍, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ ജനങ്ങളില്‍ നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ സ്ഥാപിച്ച കൗണ്ടറുകള്‍ വഴി ആകെ 5662 നിവേദനങ്ങളാണ് ലഭിച്ചത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

Also Read : കടുത്ത സാമ്പത്തിക പ്രതിസന്ധി; നടി ലക്ഷ്മികയുടെ കുടുംബത്തിനായി കൈകോര്‍ക്കാം

തിരുവനന്തപുരം സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ അനുരാജന്‍ വരച്ച ഛായാചിത്രവും ബോട്ടില്‍ ആര്‍ട്ട് രംഗത്ത് കഴിവ് തെളിയിച്ച വിദ്യാര്‍ഥിനി അക്ഷയ വരച്ച ബോട്ടില്‍ ആര്‍ട്ടും മുഖ്യമന്ത്രിക്ക് ചടങ്ങില്‍ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News