അക്ഷരാര്‍ഥത്തില്‍ മഹോത്സവമായി മാറി നവകേരള സദസിന്റെ അവസാന വേദികളും. കാസര്‍കോഡ് മഞ്ചേശ്വരത്തുനിന്നാരംഭിച്ച നവകേരളസദസ് നൂറ്റിനാല്‍പ്പതാമത്തെ മണ്ഡലത്തിലെത്തിയപ്പോള്‍ കേരളം കണ്ടത് ജനപങ്കാളിത്തത്തിന്റെ മഹാപ്രവാഹമായിരുന്നു. നവകേരള സദസ്സിന് അന്ത്യകൂദാശ നല്‍കുമെന്ന് പ്രഖ്യപിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖത്തേറ്റ പ്രഹരമായിരുന്നു ഓരോ വേദികളിലുമെത്തിയ ജനസഞ്ചയം.
നവകേരള സദസുകള്‍ പൂര്‍ത്തിയാകുന്നതിന്റെ തലേന്നാളായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ ഇനി രംഗത്തിറങ്ങുക കുട്ടികളായിരിക്കില്ല, മുതിര്‍ന്നവരായിരിക്കും.അതായിരുന്നു ഭീഷണി. പക്ഷേ ഒന്നും സംഭവിച്ചില്ല.
എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാകട്ടെ ഒരു പടികൂടി കടന്ന് മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുകയായിരുന്നു. ചെറിയ ഇടവേളയ്ക്കു ശേഷം ജനങ്ങള്‍ക്കിടയിലേക്കിറങ്ങി വന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാനെത്തിയത് ജനസാഗരമായിരുന്നു.
ഡിസിസി പ്രസിഡന്റിന്റെ നിലവാരംകെട്ട പ്രതികരണം ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞുവെന്ന് സി പി ഐ എം എറണാകുളം ജില്ലാസെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. യുഡിഎഫിന് സ്വാധീനമുള്ള ജില്ലയിലെ യുഡി എഫ് ജനപ്രതിനിധികളുടെ മണ്ഡലങ്ങളില്‍ പോലുമുണ്ടായ വന്‍ജനപങ്കാളിത്തം സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here