പീരുമേടിലെ നവകേരള സദസിൽ ജനസാഗരം ; ഫോട്ടോ ഗ്യാലറി

പീരുമേടിലെ നവകേരള സദസിനെ സ്വീകരിച്ച് ജനം. വന്‍ ജനാവലിയാണ് പീരുമേടിലെ നവകേരള സദസിലേക്ക് എത്തിയത്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും പലതരത്തിലും എതിർപ്പുണ്ടായിട്ടും അതൊന്നും വകവെയ്ക്കാതെ ജനങ്ങൾ നവകേരള സദസിലേക്ക് എത്തുകയായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് പീരുമേടിലെ ജനസാഗരം.

കാസര്‍ഗോഡ് നിന്നും ആരംഭിച്ച് പാലക്കാടും തൃശ്ശൂരും താണ്ടി ഇടുക്കിയിലെത്തി നില്‍ക്കുമ്പോഴും തങ്ങളുടെ ആശങ്കകളും ആവലാതികളും മുഖ്യമന്ത്രിയെ അറിയിക്കാന്‍ ആയിരങ്ങളാണ് ഒഴുകി എത്തുന്നത്.നൽകിയ നിവേദങ്ങളിളെല്ലാം വേണ്ട നടപടികൾ എടുക്കുമെന്ന ഉറപ്പും നവകേരള സദസ്സിലേക്ക് ജനങ്ങളെ എത്തിക്കുന്നു.


ALSO READ: പ്രതിസന്ധിയിൽ നിന്ന് കരകയറി; കുടിയേറ്റ നിയമങ്ങളിൽ കൂടുതൽ പരിഷ്‌കരണവുമായി ഓസ്ട്രേലിയ

അതേസമയം നവകേരള സദസ് ഇടുക്കിയിലെത്തി നില്‍ക്കുമ്പോള്‍ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന വണ്ടിപ്പെരിയാറില്‍ സ്ഥാപിച്ച തമിഴ് പോസ്റ്ററുകളും പിണറായി സർക്കാരിന് കൂടുതൽ പിന്തുണ നൽകുന്നു.നവകേരള സദസിന് വണ്ടിപ്പെരിയാറിലേക്ക് സ്വാഗതം എന്ന വലിയ അക്ഷരങ്ങളില്‍ കുറിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെയും ഉള്‍പ്പെടുത്തി അഭിവാദ്യങ്ങളുമായാണ് പോസ്റ്ററുകള്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News