നവകേരള സദസിലൂടെ പരിഹാരം; നിവേദനം നൽകി 18-ാം ദിവസം സ്കൂളിൽ അധ്യാപകനെ നിയമിച്ചു

അധ്യാപകനെ നിയമിക്കണമെന്ന് നവകേരള സദസ്സിൽ പിടിഎ പ്രസിഡന്റിന്റെ നിവേദനം. നിവേദനം സ്വീകരിച്ച് 18ആം ദിവസം അധ്യാപകനെ നിയമിച്ച് പ്രശ്ന പരിഹാരം കണ്ടെത്തി നവകേരള സർക്കാർ. പാലക്കാട് തൃത്താലയിലെ ഞാങ്ങാട്ടിരി എ യുപി സ്കൂളിലാണ് അറബി അധ്യാപനെ നിയമിക്കണമെന്ന ആവശ്യവുമായി പിടിഎ പ്രസിഡന്റ് നിവേദനം നൽകിയത്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് പ്രകാരം നിയമിക്കപ്പെട്ട അറബി അദ്ധ്യാപകൻ ഇന്നലെ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.

Also Read; മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

പാലക്കാട് തൃത്താലയിലെ ഞാങ്ങാട്ടിരി എ യുപി സ്കൂളിൽ ഒഴിഞ്ഞു കിടക്കുന്ന അറബിക് അദ്ധ്യാപകന്റെ ഒഴിവിലേക്ക് ആളെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പിടിഎ പ്രസിഡന്റ് ടികെ ഹരീഷ് നവകേരള സദസ്സിൽ നിവേദനം നൽകിയത്. നിലവിലുണ്ടായിരുന്ന ഒരു അറബിക് അധ്യാപക തസ്തികയിൽ ഒഴിവ് വന്ന് വർഷങ്ങളായെങ്കിലും അതിൽ നിയമനം നടത്തിയിരുന്നില്ല. ഇത്തരം സാഹചര്യത്തിൽ താൽക്കാലിക നിയമനം നടത്താമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ അതിനാവശ്യമായ നടപടികളുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നവകേരള സദസിൽ നിവേദനം നൽകിയതെന്ന് പിടിഎ പ്രസിഡന്റ് ഹരീഷ് പറയുന്നു.

മാനേജ്മെന്റ് തർക്കത്തെത്തുടർന്ന് കേസുകൾ കോടതിയുടെ പരിഗണനയിലായതിനാൽ തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ കോടതി ഇടക്കാല മാനേജരായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഈ നടപടിയും അധ്യാപക നിയമനത്തിൽ നീക്കുപോക്ക് ഉണ്ടാക്കിയിരുന്നില്ലെന്നും ഹരീഷ് പറഞ്ഞു.

Also Read; വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം; വിവിധ ജില്ലകളിൽ നിന്നും പുതിയ പരാതികൾ

കുട്ടികൾ എല്ലാവരും ഒപ്പുവെച്ച മറ്റൊരു നിവേദനവും സമർപ്പിച്ചിരുന്നു. നിവേദനങ്ങൾ ഡിഡിഇ ഓഫീസിലേയ്ക്ക് കൈമാറിയതായി 4 ദിവസത്തിനകം തന്നെ സന്ദേശം ഹരീഷിന് ലഭിച്ചു. സംരക്ഷിത അദ്ധ്യാപക പട്ടികയിലുള്ള അറബിക് അദ്ധ്യാപകനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പതിനെട്ടാം ദിവസം സ്കൂളിലെ പ്രധാനാദ്ധ്യാപകന് ലഭിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ് പ്രകാരം നിയമിക്കപ്പെട്ട അദ്ധ്യാപകൻ അബ്ദുൾ നാസർ കഴിഞ്ഞ ദിവസം സ്കൂളിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അറബി പഠിക്കാൻ താൽപര്യമുള്ള നിരവധി കുട്ടികളുള്ള സ്‌കൂളിലേക്ക് പുതിയ അധ്യാപകന്റെ നിയമനം ഏറെ ഗുണം ചെയ്യുമെന്നാണ് സ്‌കൂൾ അധികൃതരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News