നവകേരള സദസ്സിന് ശിൽപ്പ ഭാഷ്യമൊരുക്കി ഉണ്ണി കാനായി

കേരളം നെഞ്ചേറ്റിയ നവകേരള സദസ്സിന് ശിൽപ്പ ഭാഷ്യമൊരുക്കി പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി. വട്ടിയൂർക്കാവിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ശിൽപ്പം പ്രദർശിപ്പിക്കും.

Also Read; കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യവും പൊലീസും

ചരിത്രത്തിൽ ഇടം നേടിയ നവകേരള സദസ്സിന്റെ ആശയം പ്രതിഫലിക്കുന്നതാണ് ഉണ്ണി കാനായിയുടെ ശിൽപ്പം. സമാപനയോഗം നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിന് വേണ്ടിയാണ് നവകേരള ശിൽപ്പം ഒരുക്കിയത്. അഞ്ച് അടി നീളത്തിലും രണ്ട് അടി വീതിയിലുമാണ് കേരള മാപ്പിൻ്റെ മാതൃകയിൽ ശിൽപ്പം നിർമ്മിച്ചത്.മൂന്നാഴ്ച സമയമെടുത്താണ് ശിൽപ്പം പൂർത്തിയാക്കിയതെന്ന് ഉണ്ണി കാനായി പറഞ്ഞു.

Also Read; ‘ഇത്രയും മനോഹരമായ അവസരം മുൻപ് ഉണ്ടായിട്ടില്ല’: പ്രഭാതയോഗത്തിൽ പങ്കെടുത്ത് സംവിധായകനും നടനുമായ രാജസേനൻ

ആദ്യം പത്ത് ഇഞ്ച് ഉയരത്തിൽ കളിമണ്ണിൽ ശിൽപ്പം തീർത്തു.പിന്നീട് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെറ്റൽ ഗ്ലാസ്സിലേക്ക് കാസ്റ്റ് ചെയ്തു.അതിന് ശേഷം മെറ്റാലിക്ക് നിറം പൂശി വുഡ് സ്റ്റാൻ്റിൽ ഘടിപ്പിക്കുകയായിരുന്നു.വട്ടിയൂർക്കാവിലെ സമാപന സമ്മേളത്തിൽ വച്ച് ശിൽപ്പം മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News