‘നവകേരള സദസ്സ്’ ഭാവി വികസനത്തിലേക്കുള്ള ചുവടുവയ്പ്പ്

ഭാവി വികസനത്തിലേക്കുള്ള പുതിയൊരു ചുവടുവയ്പ്പായി കൂടിയാണ് നവകേരള സദസ്സിനെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി നടത്തുന്ന കൂടികാഴ്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ നവകേരള നിര്‍മ്മിതിക്ക് മുതല്‍കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഒപ്പം ഇതുവരെ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കാനും കഴിയും.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചായിരുന്നു നവകേരള നിര്‍മ്മിതി എന്ന ആശയത്തിന്റെ തുടക്കം. ജാഥ കടന്നു പോയ എല്ലാ ഇടങ്ങളിലും പൗരപ്രമുഖര്‍, വിദഗ്ദ്ധര്‍ എന്നിവരുമായി അന്ന് ജാഥാ നായകന്‍ കൂടിക്കാഴ്ച നടത്തി. അങ്ങനെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയതും, നടപ്പാക്കിയതും. നവകേരള നിര്‍മ്മിതിയുടെ ഒന്നാം ഘട്ടം വിജയകരമായി പിന്നിടുമ്പോഴാണ് ഒരു ഭരണകൂടം ഒന്നാകെ നവകേരള സദസ്സുമായി ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

Also Read : നവകേരള സദസ്സിന് മഞ്ചേശ്വരത്ത് ഇന്ന് തുടക്കം

നവകേരളമാര്‍ച്ചിലെന്ന പോലെ നവകേരള സദസ്സിലും എല്ലാ ദിവസവും പൗരപ്രമുഖര്‍, വിദഗ്ദ്ധര്‍, എന്നിവരുമായി കൂടിക്കാഴ്ചയുണ്ട്. അതിന് രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് നവകേരള നിര്‍മ്മിതിയുടെ രണ്ടാം ഘട്ടത്തിന് രൂപം നല്‍കാനായി പുത്തന്‍ ആശയങ്ങള്‍ സ്വരൂപിക്കുക . രണ്ട്, ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികള്‍ യോഗത്തിലെത്തുന്ന പൗരപ്രമുഖര്‍ക്ക് മുമ്പാകെ വിശദീകരിക്കുക.

സംസ്ഥാനത്താകെ നടക്കുന്ന ദേശീയപാതാ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും പങ്കാളിത്തവും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്. മുടങ്ങിക്കിടന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കിയതാണ് മറ്റൊന്ന് . ഒപ്പം വീടുകളില്‍ പാചകവാതകം നേരിട്ട് എത്തിക്കുന്ന പാചക വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പുരോഗതിയും വിശദീകരിക്കാം. ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കിയതും, യു ഡി എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതടക്കം നൂറ് കണക്കിന് സ്‌കൂളുകള്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സ്മാര്‍ട്ടാക്കിയതും, നമ്മുടെ സര്‍വ്വകലാശാലകള്‍ എ പ്ലസ് അക്രഡിറ്റേഷനുമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതും വിശദീകരിക്കാന്‍ കഴിയും.

Also Read : കേരളജനതയാകെ നവകേരളസദസിലെത്തും, അത് കണ്ടറിയണമെങ്കിൽ പ്രതിപക്ഷ നേതാവിന് സ്വാഗതം; മന്ത്രി എം ബി രാജേഷ് 

കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും കണ്ണൂര്‍ വിമാനത്താതാവളവും ഒക്കെ ഒരു നാടിന്റെയാകെ മുഖച്ഛായ മാറ്റിയ കഥ ചര്‍ച്ചയാകും. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കി വികസനത്തിന്റെ പുതിയ വാതായനം തുറന്നു. കാരവന്‍ ടൂറിസവും , വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജും മുതല്‍
ഒടുവില്‍ കേരളിയം വരെ ടൂറിസം മേഖലയിലെ പുരോഗതി നാടറിയും. വ്യവസായ സൗഹൃദമല്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന ഈ കൊച്ച് കേരളത്തില്‍ ചെറുതും വലുതുമായ ലക്ഷക്കണക്കിന് സംരംഭങ്ങളുമായി പുതു സംരംഭകര്‍ വിജയികളായി. കേന്ദ്ര സര്‍ക്കാര്‍ വില്‍പനക്ക് വച്ചവയടക്കം വിലക്ക് വാങ്ങി പൊതു മേഖലക്ക് മുതല്‍കൂട്ടാക്കി.

ആരോഗ്യമേഖലയെ വികസിത രാജ്യങ്ങളിലെ ഉയര്‍ന്ന സൂചികയ്ക്ക് ഒപ്പം എത്തിച്ചു. പാവങ്ങള്‍ക്ക് ആധുനിക ചികിത്സ സൗജന്യമായി ഉറപ്പാക്കി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 600 ല്‍ നിന്നും 1600 ആയി വര്‍ദ്ധിപ്പിച്ച് വികസനത്തിനൊപ്പം കരുതലും ഉറപ്പിച്ചു. മാത്രമല്ല യു ഡി എഫ് സര്‍ക്കാര്‍ 24 മാസത്തെ കുടിശിഖവരുത്തിയത് കൊടുത്തു തീര്‍ക്കുകയും ചെയ്തു.. ഒരു കുറ്റകൃത്യം നടന്ന് നൂറ് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ച് വിചാരണ നടത്തി ശിക്ഷ വിധിക്കുന്ന നിലയിലേക്ക് നമ്മുടെ പോലീസ് നീതിന്യായ സംവിധാനങ്ങളെ ഉടച്ചുവാര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News