നവകേരള സദസ് ഇന്ന് കണ്ണൂരിന്റെ മണ്ണിൽ; കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ ഇന്ന് പൂർത്തിയാക്കും

നവകേരള സദസ് ഇന്ന് കണ്ണൂരിലെ കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ പൂർത്തിയാക്കും. കണ്ണൂർ ജില്ലയിലെ മൂന്നാം ദിന പര്യടനമാണ് ഇന്ന്. രാവിലെ 11 ന് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂർ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറിൽ മന്ത്രിസഭയെത്തും. ശേഷം ഉച്ചയ്ക്ക് 3 ന് മട്ടന്നൂർ മണ്ഡലത്തിലെ മട്ടന്നൂർ വിമാനത്താവളം ഒന്നാം ഗേറ്റിന് സമീപവും വൈകിട്ട് 4.30 ന് പേരാവൂർ മണ്ഡലത്തിൽ ഇരുട്ടി പയഞ്ചേരിമുക്ക് തവക്കൽ മൈതാനത്തിലും പര്യടനം നടക്കും.

ALSO READ: പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വൻ ജനാവലിയുടെ വരവേൽപ്പാണ് ഇതുവരെയും മന്ത്രിസഭയ്‌ക്കൊന്നാകെ ലഭിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ALSO READ: 5 വര്‍ഷംകൊണ്ട് ഒരുനാടിനെ എത്രമാത്രം പുറകോട്ടടിക്കാന്‍ കഴിയും എന്നതിന് ഉദാഹരണമാണ് 2011-16 കാലഘട്ടം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News