തിരുവനന്തപുരത്ത് നവകേരള സദസിന് മുന്നോടിയായി മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു

തിരുവനന്തപുരത്ത് നവകേരള സദസിന് മുന്നോടിയായി കഴക്കൂട്ടം മണ്ഡലത്തില്‍ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. 102 പേര്‍ക്കാണ് ജോബ് സ്‌പോട്ട് സെലക്ഷന്‍ നല്‍കിയത്. 125 കമ്പനികളും 1612 പേരും ഫെസ്റ്റില്‍ പങ്കെടുത്തു.

Also read:കെപി അപ്പൻ്റെ 15-ആം ചരമവാർഷികം; അനുസ്മരണ സമ്മേളനം എംഎ ബേബി ഉദ്ഘാടനം ചെയ്തു

നവകേരള സദസിന് മുന്നോടിയായാണ് കഴക്കൂട്ടം മണ്ഡലത്തില്‍ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ ‘നാലാമത് എഡിഷന്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ തൊഴില്‍ – സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു.

Also read:സിനിമ സ്റ്റൈലിൽ ഓടുന്ന ഓട്ടോറിക്ഷയിൽ അഭ്യാസം; യുവാക്കൾ പിടിയിൽ; വീഡിയോ

തൊഴില്‍ മേളയില്‍125 പ്രമുഖ കമ്പനികളാണ് എത്തിയത്. 1,612 ഉദ്യോഗാര്‍ഥികള്‍ മെഗാ ജോബ് ഫെസ്റ്റില്‍ പങ്കെടുത്തു. 511 ഉദ്യോഗാര്‍ഥികള്‍ തത്സമയ രജിസ്‌ട്രേഷനിലൂടെ തൊഴില്‍ മേളയുടെ ഭാഗമായി. 102 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി. 312 പേരെ രണ്ടാംഘട്ട അഭിമുഖത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ടെക്നോപാര്‍ക്ക്, കിന്‍ഫ്ര, അസാപ് കേരള, കേരള നോളജ് ഇക്കോണമി മിഷന്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് വരെ ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിരുന്നു. കഴക്കൂട്ടം ജോബ്‌ഫെസ്റ്റിന്റെ ആദ്യ മൂന്ന് എഡിഷനുകളിലായി ആയിരത്തിലധികം പേര്‍ക്കാണ് ജോലി ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News