നവകേരള സദസ് ഇന്ന് തൃശൂരിൽ

നവകേരള സദസ് ഇന്ന് തൃശൂരിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക.

Also read:കൊല്ലം തൂവൽമല വനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അകപ്പെട്ടു

ഇന്ന് അത്താണി കിലയിൽ രാവിലെ ഒമ്പതിന് പ്രഭാത സദസ് നടക്കും. തുടർന്ന് 11ന് ചെറുത്തുരുത്തി ജി.എച്ച്.എസ്.എസ് മൈതാനത്ത് മണ്ഡലം സദസ്. വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി മണ്ഡലം സദസ് എം.ജി.കാവ് ഹെൽത്ത് യൂണിവേഴ്‌സിറ്റി ഒ.പി ഗ്രൗണ്ടിലും 4.30ന് കുന്നംകുളം മണ്ഡലം സദസ് ചെറുവത്തൂർ ഗ്രൗണ്ടിലും വൈകിട്ട് ആറിന് ഗുരുവായൂർ മണ്ഡലം ജനസദസ് ചാവക്കാട് ബസ് സ്റ്റാൻഡിലെ കൂട്ടുങ്ങൽ ചത്വരത്തിലും നടക്കും.

Also read:മിസോറാമിൽ വോട്ടെണ്ണൽ ഇന്ന്

തടർന്നുള്ള ദിവസങ്ങളിൽ മണലൂർ, നാട്ടിക, ഒല്ലൂർ, തൃശൂർ, കൊടുങ്ങല്ലൂർ, കയ്പ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ സദസ് നടക്കും. ഏഴിന് രാവിലെ 11ന് ചാലക്കുടി മണ്ഡലത്തിലാണ് സമാപന പരിപാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News