നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിൽ; മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിൽ.പ്രഭാതയോഗത്തിനു ശേഷം രാവിലെ 11 മണിക്ക് ചാലക്കുടി കാർമൽ സ്കൂൾ മൈതാനിയിലും 2 മണിക്ക് അങ്കമാലി സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടിലും 3.30 നു ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും 5 മണിക്ക് പറവൂർ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തും നടക്കും.

ALSO READ:ജിഎസ്‌ടി വെട്ടിപ്പ് നടത്തിയ 
വ്യവസായി അറസ്റ്റിൽ

നവകേരള സദസ്സിൽ രാവിലെ 11 മുതൽ കൗണ്ടറുകളിൽ നിവേദനങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഒരു കൗണ്ടറിൽ നിന്നു ടോക്കൺ നൽകും. സ്ത്രീകൾക്കും മുതിർന്നവർക്കുമായി 7 കൗണ്ടറുകൾ വീതവും ഭിന്നശേഷിക്കാർക്കു 2 കൗണ്ടറുകളും മറ്റുള്ളവർക്കായി 9 കൗണ്ടറുകളും ഉൾപ്പടെ 25 കൗണ്ടറുകളിലായി പരാതികൾ സ്വീകരിക്കും.

അതേസമയം നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കമാലി, പറവൂർ, ആലുവ മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും.

ALSO READ:പുതിയ തലമുറയോട് നീതി ചെയ്യുക, അവർക്കു മുന്നിൽ അവസരങ്ങളുടെ വിശാല ലോകം തുറക്കുക എന്ന നയമാണ് സർക്കാരിന്റേത്

ഗതാഗത തിരക്ക് മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി നൽകിയത്. ഈ പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർ അവധി നൽകിയത്. വി എച്ച് എസ് സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോളേജുകൾക്ക് അവധിയുണ്ടാവുകയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News