നവകേരള സദസ് ഇന്ന് കണ്ണൂരിൽ

നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ. ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുന്നത്.രാവിലെ 9 മണിക്ക് പയ്യന്നൂർ ഹോട്ടൽ ജുജു ഇന്റർനാഷണലിൽ പ്രഭാതയോഗം നടക്കുക.

10 മണിക്ക് പയ്യന്നൂരിലെ പൊലീസ് മൈതാനത്ത് നടക്കും.3 മണിക്ക് കല്യാശേരിയിൽ മാടായിപ്പറമ്പ് പാളയം മൈതാനത്ത് ആണ് നവകേരള സദസ് വേദി. 4.30 നു തളിപ്പറമ്പിലെ ഉണ്ടപറമ്പ് മൈതാനത്തും 6 മണിക്ക് ശ്രീകണ്ഠാപുരം ബസ്സ്റ്റാൻഡിന് സമീപത്തെ വേദിയിലുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക. പതിനായിരങ്ങൾ ഒഴുക്കിയെത്തുന്ന ജനകീയ മുന്നേറ്റമായി ജില്ലയിലെ നവകേരള സദസ്സുകൾ മാറും.

ALSO READ: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ പുതിയ മാർഗം

അതേസമയം കഴിഞ്ഞ ദിവസം നവകേരള സദസ് കാസർകോട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കുമ്പോൾ ഒൻപതിനായിരം പരാതികളാണ് സർക്കാറിന് ലഭിച്ചത്. ഉദുമയിൽ നാലായിരത്തോളം പരാതികളാണ് ലഭിച്ചത്. കാസർകോട് മണ്ഡലത്തിൽ 3451 പരാതികളും മഞ്ചേശ്വരത്തെ ഉദ്ഘാടന വേദിയിൽ 1,908 പരാതികളും ലഭിച്ചു. ജില്ലക്ക് പുറത്തു നിന്നടക്കം പരാതികൾ എത്തിയിട്ടുണ്ട്.

ALSO READ:ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; 3 പേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News