നവകേരള സദസ് ഇന്ന് പത്തനംതിട്ട ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിൽ

നവകേരള സദസ് ഇന്ന് പത്തനംതിട്ട ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിൽ. രാവിലെ 11 മണിക്ക് ആറന്മുള മണ്ഡലത്തിന്റെ നവകേരള സദസ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. ഉച്ചക്ക് 3 മണിക്ക്റാന്നി മണ്ഡലത്തിന്റെ സദസ്സ് റാന്നി മാർ സേവിയസ് എച്എസ്എസ് ഗ്രൗണ്ടിൽ നടക്കും.വൈകുന്നേരം 4.30 ന് കോന്നി മണ്ഡലത്തിന്റെ സദസ്സ് കോന്നി കെഎസ്ആർടിസി സ്റ്റാൻഡിലും 6 മണിക്ക് അടൂർ മണ്ഡലത്തിന്റെ സദസ്സ് പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസിന് സമീപത്തെ വൈദ്യൻസ് ഗ്രൗണ്ടിലും നടക്കും.

ALSO READ: ‘കേന്ദ്രത്തില്‍ നിന്ന് വി മുരളീധരന്റെ തറവാട്ട് സ്വത്തല്ല ചോദിച്ചത്’: മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും ആറന്മുള നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുക്കാനെത്തി. നവകേരള സദസ്സിൽ പങ്കെടുക്കുന്നത് അഭിമാനം എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തങ്ങൾ വികസനത്തിനൊപ്പമെന്നും, പ്രതിപക്ഷം ഒന്നാകെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്നും ബാബു ജോർജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു വഴിയിൽ ഇറക്കുകയല്ല നേതാക്കൾ ചെയ്യേണ്ടത്. ജനങ്ങളുടെ പരാതികൾ കേൾക്കുന്നത് നല്ല കാര്യമെന്നും ഇരുവരും കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ആരോഗ്യമേഖലയിൽ മികവുറ്റ നേട്ടം കൈവരിക്കാൻ ആലപ്പുഴയ്ക്കായി; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News