നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ

നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ജില്ലകളിൽ നടക്കും. ഇന്ന് രാവിലെ 9 മണിക്ക് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിൽ നടക്കും. 11 മണിക്ക് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ് ആര്യനാട് പാലക്കോണം വില്ലാ നസ്രത്ത്‌ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 3 മണിക്ക് കാട്ടാക്കട മണ്ഡലത്തിലെ സദസ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടക്കും. നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ് 4.30 നു നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. പാറശാല മണ്ഡലത്തിലെ സദസ് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ വൈകിട്ട് 6 മണിക്ക് നടക്കും.

ALSO READ: സമയത്തിനു ഭക്ഷണം കഴിക്കു; പറയൂ ഹൃദ്രോ​ഗത്തിനോട് ഗുഡ് ബൈ

കഴിഞ്ഞ ദിവസം ചിറയിന്‍കീ‍ഴ് , ആറ്റിങ്ങല്‍ , വാമനപുരം , നെടുമങ്ങാട് മണ്ഡലങ്ങള‍ിലായിരുന്നു നവകേരള സദസ്സ് നടന്നത്. ശനിയാ‍ഴ്ച വൈകീട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുക.

ALSO READ:വിദ്യാഭ്യാസ മന്ത്രിക്ക് കുരുന്നുകളുടെ സ്നേഹ സന്ദേശം

അതേസമയം നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉജ്ജ്വല വരവേൽപ്പ്. മുനിസിപ്പൽ പാർക്കിംഗ് ഗൗണ്ടിൽ നടന്ന നവകേരള സദസ്സിൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെ കേരളത്തിനെതിരായ നിലപാടിലേക്ക് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News