നവകേരള സദസ്; കോട്ടയം ജില്ലയില്‍ ലഭിച്ച നിവേദനങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ അടിയന്തര നടപടികളായി

കോട്ടയം ജില്ലയില്‍ നവകേരളസദസില്‍ ലഭിച്ച നിവേദനങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ അടിയന്തര നടപടികളായി. ജില്ലയില്‍ ഇതുവരെ 3,024 നിവേദനങ്ങളിലാണ് തീര്‍പ്പുകല്‍പ്പിച്ചത്. പരാതികളില്‍ എത്രയും വേഗം തീര്‍പ്പാക്കുവാന്‍ വിവിധ വകുപ്പുകള്‍ക്ക് ചുമതല നല്‍കിയതായി
മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ALSO READ:കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി; സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്

നവകേരളസദസില്‍ കോട്ടയം ജില്ലയില്‍ ആകെ ലഭിച്ചത് 42,656 നിവേദനങ്ങള്‍. വിഷയാടിസ്ഥാനത്തില്‍ തരം തിരിച്ചപ്പോള്‍ 43,308 അപേക്ഷകളായി. ഇവയില്‍ ഭൂരിഭാഗം അപേക്ഷകളിലും വകുപ്പ് തിരിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്. 3024 നിവേദനങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ച് നവകേരള പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തു കഴിഞ്ഞു. ബാക്കി പരാതികള്‍ എത്രയും വേഗം തീര്‍പ്പാക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ ഓരോ വകുപ്പിനും ഓരോ നോഡല്‍ ഓഫീസറെ നിശ്ചയിച്ചിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി.

ALSO READ:കെ സ്മാര്‍ട്ട് എന്നാല്‍ ഡബിള്‍ സ്മാര്‍ട്ട്; ഭാഗ്യക്കും ശ്രേയസിനും അരമണിക്കൂറിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്

പരാതികളുടെ തല്‍സ്ഥിതി അറിയാന്‍ മന്ത്രി വി.എന്‍.വാസവന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. താലൂക്ക് തലത്തില്‍ അദാലത്തുകള്‍ നടത്തി അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ജില്ലയുടെ മേല്‍നോട്ടം വഹിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി മിനി ആന്റണി പറഞ്ഞു. ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം എല്ലാ ആഴ്ചയും വിളിച്ചുചേര്‍ക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ജി. നിര്‍മല്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News