നവകേരള സദസ് ഇന്ന് വയനാട്ടില്‍

നവകേരള സദസ് ഇന്ന് വയനാട്ടില്‍ നടക്കും. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കഴിഞ്ഞ ദിവസം രാത്രിയോടെ ജില്ലയിലെത്തി. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും പൊതുയോഗം നടക്കുന്ന വേദികളിലെ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി.

ALSO READ: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരു മരണം

കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഒമ്പതുമണിക്ക് തുടങ്ങുന്ന പ്രഭാത യോഗത്തോടെ വയനാട്ടിലെ നവകേരള സദസ്സിന് തുടക്കമാകും. വിവിധ മേഖലകളിലെ 200ഓളം വ്യക്തികളെ പ്രഭാത യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പതിനൊന്നു മണിയോടെ ജില്ലയിലെ ആദ്യ സദസ്സ്. കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടാണ് വേദി. മൂന്ന് മണിക്ക് ബത്തേരി സെന്റ് മേരിസ് കോളജ് ഗ്രൗണ്ടിലും നാലരയ്ക്ക് മാനന്തവാടി ജി.വി.എച്ച്.എസ്.എസ്.ഗ്രൗണ്ടിലുമായാണ് ജില്ലയിലെ മറ്റ് സദസ്സുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News