നവകേരള സദസ് ഇന്ന് തലസ്ഥാനത്ത്; ആവേശത്തോടെ വരവേറ്റ് ജനങ്ങൾ

തിരുവനന്തപുരം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളുടെ നവകേരള സദസ്സുകൾ ഇന്ന് ചേരും. രാവിലെ 11 മണിക്ക് ചിറയിൻകീഴ് മണ്ഡലത്തിന്റെ സദസ്സ് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ചേരും. ആറ്റിങ്ങൽ മണ്ഡലത്തിന്റെ സദസ്സ് ഉച്ചക്ക് 3 മണിക്ക് മാമം ഗ്രൗണ്ടിലാണ് ചേരുന്നത്. വൈകുന്നേരം 4.30 ന് വാമനപുരം മണ്ഡലത്തിന്റെ സദസ്സ് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിലും 6 മണിക്ക് നെടുമങ്ങാട് മണ്ഡലത്തിന്റെ സദസ്സ് നെടുമങ്ങാട് മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിലും നടക്കും.

Also Read; നവകേരള സദസിൽ പങ്കെടുക്കാൻ മുസ്‌ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും

അതേസമയം ഇന്നലെ നവകേരള സദസ് കൊല്ലം ജില്ലയിൽ പൂർത്തീകരിച്ചു. വൻ ജന പിന്തുണയാണ് നവകേരളസദസിന്‌ ലഭിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കൾ വിവിധ മണ്ഡലങ്ങളിലെ സദസുകളിൽ പങ്കെടുത്തു.

Also Read; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News