സ്ത്രീകൾക്ക് ചിറക് നൽകുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യം നേർന്ന് ബറക്കത്ത്

തൃത്താല മണ്ഡലം നവകേരള സദസ്സിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ സ്വയം തയ്യാറാക്കിയ ബാനറുമായി എത്തിയ ബറക്കത്ത് നിഷയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

‘‘സ്ത്രീകൾക്കെപ്പോഴും എവിടെയും പരിധി നിശ്ചയിക്കപ്പെടും. സമൂഹം നിശ്ചയിക്കുന്ന ഈ പരിധിക്കപ്പുറം കുതിക്കാൻ പലർക്കും ഭയമാണ്. എന്നാൽ അവർക്ക്‌ ചിറകു നൽകുകയായിരുന്നു എൽഡിഎഫ് സർക്കാർ. സർക്കാരിന് എന്റെ അഭിവാദ്യം’’ ഇതാണ് ബറക്കത്തിന്റെ വാക്കുകൾ

ALSO READ: വീണ്ടും യുദ്ധം; ഗാസയിൽ ആക്രമണത്തിൽ 109 പേർ കൊല്ലപ്പെട്ടു

കേരളത്തിൽ മികച്ച ഒരു നേട്ടം കരസ്ഥമാക്കിയ രണ്ടാമത്തെ വനിതയാണ് ബറക്കത്ത് നിഷ. അപകടകരമായ വസ്‌തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കുള്ള ഹസാഡസ്‌ ലൈസൻസാണ് ബറക്കത്ത് നേടിയത്. വനിതകളെക്കൂടി പൊലീസ് ഡ്രൈവർമാരായി നിയമിക്കണം എന്ന ആവശ്യം മുൻനിർത്തി മുഖ്യമന്ത്രിക്കും പിഎസ്‌സിക്കുമുൾപ്പെടെ കഴിഞ്ഞ ഫെബ്രുവരിയിൽ നിവേദനം നൽകിയിരുന്നു. അത്‌ പരിഗണിച്ചാണ് പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് വനിതകളെ നിയമിക്കാൻ പിഎസ്‌സി ഒക്ടോബറിൽ അപേക്ഷ ക്ഷണിച്ചത്. ബറക്കത്തും അപേക്ഷ നൽകിയിരുന്നു. പൊലീസ് ഡ്രൈവറാകണമെന്നത് ജീവിതത്തിലെ വലിയ ആഗ്രഹമാണെന്നും നവകേരള സദസ്സിൽ പങ്കെടുക്കാനായത്  ഭാഗ്യമായെന്നും ബറക്കത്ത്‌ നിഷ പറഞ്ഞു. നവകേരള സദസ്സിൽ വെച്ച് ബറക്കത്ത് നിഷയ്‌ക്ക്‌ മന്ത്രി പി രാജീവ് ഉപഹാരം നൽകുകയും ചെയ്തു.

ALSO READ: മിസോറാമിൽ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി

പുതിയ നിവേദനത്തിലെ ആവശ്യം സർക്കാരിന്റെ എല്ലാ ഡ്രൈവർ തസ്തികയിലേക്കും വനിതകളെ പരിഗണിക്കണമെന്നുള്ളതാണ്. ഇരുപത്തിയാറുകാരിയായ ബറക്കത്ത്‌ ഹിന്ദുസ്ഥാൻ പെട്രോളിയം ടാങ്കർ ലോറി ഡ്രൈവറായിരുന്നു. 2022 മാർച്ചിൽ യുഎഇയിൽനിന്ന്‌ ഹെവി വാഹന ലൈസൻസ് നേടി ദുബായ്‌ മിഡ് ഏഷ്യ ബൾക്ക് പെട്രോളിയം കമ്പനിയിൽ ഡ്രൈവറായി. കൂറ്റനാട് വാവന്നൂർ കിളിവാലൻകുന്ന് വളപ്പിൽ വീട്ടിൽ പരേതനായ അബ്ദുൽ ഹമീദിന്റെയും ഹഫ്സത്തിന്റെയും മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News