നവകേരള സദസിന്‍റെ തുടര്‍ച്ചയായി നടത്തുന്ന നവ കേരള സ്ത്രീ സദസില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നായി 2500 സ്ത്രീകള്‍ പങ്കെടുക്കും. ഈ മാസം 22ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും. കൊച്ചിയില്‍ ചേര്‍ന്ന നവ കേരള സ്ത്രീ സദസിന്റെ സംഘാടക സമിതി രൂപീകരണയോഗം മന്ത്രി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
Also Read: ഗ്യാൻവാപി മസ്ജിദ്; കോൺഗ്രസിന്റെ കാപട്യം തിരിച്ചറിയണം: ഐഎൻഎൽ
സ്ത്രീസൗഹൃദ കേരളം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സര്‍ക്കാര്‍ നവകേരള സ്ത്രീ സദസ് സംഘടിപ്പിക്കുന്നത്. ഈ മാസം 22ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ മേഖലകളില്‍ നിന്നുള്ള 10 വനിതകള്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും. ആമുഖമായി മുഖ്യമന്ത്രി സംസാരിച്ച ശേഷം വേദിയിലുള്ള 10 വനിതകളും സംസാരിക്കും. തുടര്‍ന്ന് സദസിലുള്ള 50 പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാന്‍ അവസരമുണ്ടാകും.കൂടാതെ അഭിപ്രായങ്ങള്‍ എഴുതിയും നല്‍കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും.ഇത്തരത്തിലാണ് ഉച്ചയ്ക്ക് ഒരു മണി വരെ നീളുന്ന പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
കൊച്ചിയില്‍ ചേര്‍ന്ന നവ കേരള സ്ത്രീ സദസിന്റെ സംഘാടക സമിതി രൂപീകരണയോഗം മന്ത്രി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നവകേരള സൃഷ്ടിയിലൂടെ സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കുകയാണ് സദസിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പി.രാജീവിനെ മുഖ്യ രക്ഷാധികാരിയായും മന്ത്രി വീണാ ജോര്‍ജിനെ ചെയര്‍പേഴ്സണായും തിരഞ്ഞെടുത്താണ് നവകേരള സ്ത്രീ സദസിന്റെ സംഘാടക സമിതി രൂപീകരിച്ചത്. മറ്റു മന്ത്രിമാരായ ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here