നവകേരള സ്ത്രീസദസ്; പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

നവകേരള സദസിന്റെ തുടർച്ചയായി നടക്കുന്ന നവകേരള സ്ത്രീസദസിന്റെ പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയാണിത്. മന്ത്രിയുടെ നേതൃത്വത്തില്‍ പരിപാടിയുടെ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഫെബ്രുവരി 22 ന് എറണാകുളത്ത്വച്ചാണ് പരിപാടി നടക്കുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിലെ 3000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും നവകേരള സ്ത്രീസദസ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ALSO READ: ആധാര്‍ കാര്‍ഡിലെ ക്യുആര്‍ കോര്‍ഡ് സ്കാന്‍ ചെയ്താല്‍ ഇവയെല്ലാം അറിയാന്‍ സാധിക്കും

ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍, വകുപ്പ് മേധാവികള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാര്‍ഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്പരാഗത വ്യവസായ മേഖല, ഐ.ടി, കലാ- സാഹിത്യ- കായിക മേഖലകള്‍, ആദിവാസി, ട്രാന്‍സ് വനിതകള്‍, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ്സ് സംഘടിപ്പിക്കുന്നത്.

സ്ത്രീപക്ഷ നവകേരളം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. നവകേരള സദസിന്റെ തുടര്‍ച്ചയായാണ് ജനാധിപത്യ സംവാദങ്ങള്‍ വിവിധ വിഭാഗങ്ങളുമായി മുഖാമുഖ രൂപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി, നവകേരള നിര്‍മിതിയെന്ന സാമൂഹ്യ പ്രക്രിയയില്‍ ഭാഗധേയത്വം വഹിക്കുന്ന, സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന സ്ത്രീകളുടെ മഹാസദസ് സംഘടിപ്പിക്കും. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍, നിര്‍ദേശങ്ങള്‍, നൂതന ആശയങ്ങള്‍ എല്ലാം സദസില്‍ പങ്കുവയ്ക്കപ്പെടും. നൂതനവും സര്‍ഗാത്മകവുമായ ചുവടുവെപ്പുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഒന്നായിരിക്കും നവകേരളസ്ത്രീ സദസ്.

ALSO READ: ഗുഡ്ഗാവില്‍ നിന്നും ലക്‌നൗവ്‌ റെസ്റ്റോറന്റിലെ കബാബ് ഓര്‍ഡര്‍ ചെയ്തു, സൊമാറ്റോ വേഗത്തില്‍ ഡെലിവറി നടത്തി; കേസുമായി യുവാവ് കോടതിയില്‍

നവകേരളം കര്‍മ്മ പദ്ധതി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, നോളജ് എക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു., മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News