സംസ്ഥാനത്ത് വലിച്ചെറിയൽ വിരുദ്ധവാരത്തിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ മാലിന്യ സംസ്കരണം പുരോഗമിക്കുമ്പോഴും വലിച്ചെറിയിൽ പ്രവണത തുടരുന്ന സാഹചര്യത്തിലാണ് വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 2026 മാർച്ചോടെ മാലിന്യ കൂനകൾ ഇല്ലാത്ത കേരളമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
സംസ്ഥാനത്ത് ശാസ്ത്രീയ മാലിന്യ സംസ്കരണം വലിയ തോതിൽ പുരോഗമിക്കുമ്പോഴും വലിച്ചെറിയൽ പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ഒരാഴ്ച നീണ്ട വലിച്ചെറിയൽ വിരുദ്ധ വാരം ക്യാമ്പയിൻ സർക്കാർ സംഘടിപ്പിക്കുന്നത്. ഓരോ പ്രദേശത്തും ഒറ്റത്തവണ ശുചീകരണ പ്രവർത്തനമാക്കാതെ, സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യമിടുന്നത്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
Also Read: ‘മുണ്ടക്കൈ-ചൂരൽമല പുനരധിവാസം;ഭൂമിയുടെ ഉടമസ്ഥാവകാശം ദുരന്ത ബാധിതർക്ക് തന്നെ നൽകും’: മുഖ്യമന്ത്രി
മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി 24 കേന്ദ്രങ്ങൾ നിലവിൽ പൂർണമായി മാലിന്യമുക്തമാക്കി. 10 സ്ഥലത്ത് പ്രവർത്തനം പുരോഗമിക്കുകയാണ്. 25 കേന്ദ്രങ്ങളിൽ ഉടൻ ആരംഭിക്കും. ഇതുവരെ നാല് ലക്ഷത്തോളം ടൺ മാലിന്യങ്ങളാണ് നീക്കിയത്. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമനടപടികൾ കൂടുതൽ ശക്തമാക്കുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here