വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം, കാലു കൊണ്ട് അമന്‍ വരച്ചത് ജീവന്‍ തുടിക്കുന്ന ചിത്രം

നവകേരള സദസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും പരാതികള്‍ സമര്‍പ്പിക്കാനുമായി എത്തിയവരുടെ നിറഞ്ഞ സദസായിരുന്നു കോഴിക്കോട് ഉണ്ടായത്. നവകേരള സദസിനെ ഇരുകൈയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വികരിക്കുന്നത്്. എന്നാല്‍ അപ്രതീക്ഷിതമായ ചില കാഴ്ചകളും നവകേരള സദസിന്റെ ഭാഗമായി.

also readശക്തമായ മഴ; ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം

ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് കിട്ടിയത് അപ്രതീക്ഷിത സമ്മാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് തന്റെ കാലു കൊണ്ട് വരച്ച ചിത്രമാണ് അമന്‍ അലി സമ്മാനിച്ചത്. സ്‌നേഹം ചാലിച്ച് വരച്ച ചിത്രം നിറഞ്ഞ സന്തോഷത്തോടെ മുഖ്യമന്ത്രി ഏറ്റുവാങ്ങി. കൈകളില്ലെങ്കിലും അമന്‍ അലി വരച്ച ചിത്രം കണ്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും.

also readഉത്തരാഖണ്ഡ് തുരങ്ക അപകടം; രക്ഷാദൗത്യം പതിനാറാം ദിവസവും തുടരുന്നു

വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം വരച്ചെടുത്ത് ഫ്രെയിം ചെയ്താണ് സമ്മാനിച്ചത്. വെറും ഒരു മണിക്കൂര്‍ മാത്രം സമയമെടുത്താണ് അമന്‍ അലി മുഖ്യമന്ത്രിയുടെ ചിത്രം വരച്ചത്. ചിത്രരചന ക്ലാസിനൊന്നും അമന്‍ അലി പോയിട്ടില്ല. യൂട്യൂബ് നോക്കിയാണ് ചിത്രം വരക്കാന്‍ പഠിച്ചത്. അരക്കിണര്‍ സ്വദേശികളായ റസിയയുടെയും നൗഷാദിന്റെയും മകനാണ് ഒന്‍പതാം ക്ലാസുകാരനായ അമന്‍ അലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News