റഷ്യയിലെ പ്രമുഖനായിരുന്ന പ്രതിപക്ഷ നേതാവും പുടിന്റെ വിമർശകനുമായ അലക്സി നവൽനി താൻ ജയിലിൽ മരിക്കുമെന്ന് വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പ്. പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ കടുത്ത വിമർശകനായ അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മരിക്കുന്നതിന് ഒരു മാസം മുൻപ് ആണ് അദ്ദേഹം ഇക്കാര്യം എഴുതിയത്.
“എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ജയിലിൽ കഴിയുകയും ഇവിടെ മരിക്കുകയും ചെയ്യും’ എന്നാണ് നവൽനി തന്റെ ഓർമ്മക്കുറിപ്പിൽ പറഞ്ഞത്. ഭീകരപ്രവർത്തനം ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾ ചുമത്തി 19 വർഷം ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ALSO READ: ഇസ്രയേലിന് കവചമൊരുക്കാന്‍ നൂതന മിസൈല്‍ പ്രതിരോധ സംവിധാനം അയയ്‌ക്കാനൊരുങ്ങി യുഎസ്
തീവ്രവാദക്കുറ്റമടക്കം വിവിധ കേസുകളിലായി 30 വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ട നവല്‍നിക്ക് നേരെ 2020-ല്‍ വധശ്രമം നേരിട്ടിരുന്നു. സൈബീരിയയില്‍ നിന്ന് മോസ്‌ക്കോയിലേക്ക് യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് അദ്ദേഹം അബോധാവസ്ഥയിലായി. പുടിന്റെ അറിവോടെ അദ്ദേഹത്തിന് വിഷം നല്‍കുകയായിരുന്നു എന്നാണ് നവല്‍നിയോട് അടുപ്പമുള്ളവര്‍ പറഞ്ഞത് അതേസമയം ഈ ആരോപണങ്ങള്‍ റഷ്യ തള്ളിക്കളയുകയും ചെയ്തിരുന്നു.നവൽനിയുടെ മരണം ലോകമെമ്പാടും ഞെട്ടൽ ഉണ്ടാക്കിയിരുന്നു. ശക്തനായ രാഷ്ട്രീയ പ്രചാരകനെന്ന നിലയിൽ അദ്ദേഹത്തിന് ലോകം ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here