നാളെ കെഎസ്ഇബിക്കും അവധി

KSEB

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ പ്രഖ്യാപിച്ച നാളത്തെ (വെള്ളി) അവധി കെഎസ്ഇബി കാര്യാലയങ്ങൾക്കും ബാധകമായിരിക്കും. കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും നാളെ പ്രവർത്തിക്കില്ല. അതേസമയം ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയും.

ALSO READ; ‘ലഹരി ഉപയോഗിച്ചിട്ടില്ല’;  പാർട്ടിയെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി

നാളെ സംസ്ഥാനത്തെ റേഷൻ കടകൾക്കും അവധിയാണ്. കഴിഞ്ഞ ഒരു മാസക്കാലം മുന്‍ഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷന്‍കട ലൈസന്‍സികള്‍ സഹകരിച്ചതിന്റെ അടിസ്ഥാന ത്തില്‍ നാളത്തെ പൊതു അവധി റേഷന്‍കടകള്‍ക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News