യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

രാജ്യത്ത് 283 ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ദീപാവലി, നവരാത്രി, ഛാത്ത് പൂജ തിരക്കുകള്‍ പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉത്സവ സീസണില്‍ പ്രത്യേക ട്രെയിനുകള്‍ 4,480 സര്‍വീസുകള്‍ നടത്തും.

Also Read : മരിക്കുന്നതിന് മുൻപ് ലെന നേരിട്ടത് ക്രൂര പീഡനം; സ്വിസ്സ് വനിതയുടെ കൊലപാതകത്തിൽ മനുഷ്യക്കടത്ത് ബന്ധം സംശയിച്ച് പൊലീസ്

ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷനില്‍ 42 ട്രെയിനുകള്‍ സര്‍വീസ് 512 ട്രിപ്പ് നടത്തുമെന്നും പശ്ചിമ റെയില്‍വേ ഉത്സവ സീസണില്‍ 36 ട്രെയിനുകളിലായി 1,262 ട്രിപ്പുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 24 ട്രെയിനുകളാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുക.

Also Read : ഇനി ലോക്ക് ചെയ്ത ചാറ്റുകള്‍ മറച്ചുവെയ്ക്കാം; പുതിയ ഫീച്ചര്‍ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ടിക്കറ്റ് പരിശോധിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയാന്‍ റെയില്‍വേ പ്രത്യേക സ്‌ക്വാഡ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വരുമാന ചോര്‍ച്ച തടയുകയും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News