ഈ ജന്മം എങ്ങനെ തകർത്തഭിനയിച്ചാലും ആ മഹാൻമാരുടെ അരികിൽ പോലും ഞാൻ വരില്ല; നവാസ് വള്ളിക്കുന്ന്

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് നവാസ് വള്ളിക്കുന്ന്. നടന്റെ മികച്ച വേഷങ്ങൾ പല മുൻകാല സിനിമാ നടന്മാരുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് കാരണമായിരുന്നു. കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ഇന്നസെന്റ് തുടങ്ങിയ നടന്മാരെ പോലെയാണ് നവാസ് എന്ന് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ അത്തരം പോസ്റ്റുകളോട് പ്രതികരിക്കുകയാണ് താരം.

ALSO READ: രണ്ട് തവണ ജയിൽ കിടന്നു, ഒന്ന് വാട്ടർ അതോറിറ്റിയെ ആക്രമിച്ച കേസിൽ, മറ്റൊന്ന് പുറത്തു പറയാൻ കഴിയില്ല; ധർമജൻ

ഫേസ്ബുക്കിലൂടെയായിരുന്നു തന്നെ മറ്റു നടന്മാരുമായി താരതമ്യപ്പെടുത്തുന്നതിനെതിരെ നവാസ് സംസാരിച്ചത്. മഹാ നടന്മാരുമായി തന്നെ ചേർത്തു പറയുമ്പോൾ വലിയ സന്തോഷം തോന്നുന്നുവെന്ന് പറയുന്ന നവാസ് ഈ ജൻമം എങ്ങനെ തന്നെ തകർത്തഭിനയിച്ചാലും ഈ മഹാൻമാരുടെയൊക്കെ അരികിൽ പോലും താൻ വരില്ല എന്നും കുറിക്കുന്നു.

നവാസ് വള്ളിക്കുന്നിന്റെ ഫേസ്ബുക് പോസ്റ്റ്

ALSO READ: ‘അവള് വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ ഉപേക്ഷിക്കും’; കൊല്ലം സുധിയുടെ ഭാര്യ താൻ നേരിടേണ്ടി വന്ന കുത്തുവാക്കുകളെ കുറിച്ച് പറയുന്നു

എന്നെക്കുറിച്ച് ഇത്തരം അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഞാൻ ജീവിക്കുന്നത് ഒരു സ്വപ്ന ലോകത്താണോ എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ഒരിക്കൽ പോലും, നേരിട്ട് ഒന്ന് കാണാനെങ്കിലും കഴിയാതെ പോയ കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ഇന്നസെന്റ് പിന്നെ ഒരു മുജ്ജൻമ പുണ്യമായി കൂടെ അടുത്തറിയാനും അഭിനയിക്കാനുമായ മാമുക്കോയക്ക എന്നീ മഹാനടൻമാരുടെ പേരിനൊപ്പം എന്റെ പേര് കേൾക്കുമ്പോൾ ശരിക്കും ഉള്ളിലൊരു വല്ലാത്ത പേടിയാ. എന്തോ ഒരു ഭാഗ്യം കൊണ്ട് ഞാൻ എങ്ങനയോ വന്ന് പെട്ടതാണ് സിനിമയിൽ. അങ്ങനെയുള്ള ഞാൻ ഈ ജൻമം എങ്ങനെ തന്നെ തകർത്തഭിനയിച്ചാലും ഈ മഹാൻമാരുടെയൊക്കെ അരികിൽ പോലും വരില്ല എന്നെനിക്ക് നന്നായറിയാം, എങ്കിലും എന്നെ സ്നേഹിക്കുന്നവർ ഒരു അംഗീകാരം പോലെ എന്റെ പേര് ഈ അതുല്യ കലാകാരൻമാരോട് കൂട്ടിച്ചേർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. സിനിമയിൽ തങ്ങളുടെതായ ലോകം തീർത്തു വെച്ച് എനിക്ക് മുമ്പേ പോയ മഹാരഥൻമാർ അവരായി തന്നെ തുടരും, ഞാൻ ഞാനായും 🙏

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News