കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്ന് ഹര്‍ജിക്കാരിയോട് ഹൈക്കോടതി. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്തണമെങ്കില്‍ തെളിവ് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല നോക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യമാണോ എന്നാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് ഡയറി പൂര്‍ണ്ണമായും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും.
ഒക്ടോബറിലാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേര്‍സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here