നവീന്‍ ബാബു- പ്രശാന്തന്‍ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതമെന്ന് ആത്മഹത്യ നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂര്‍വ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണെന്ന് കുടുംബം ആരോപിച്ചു.
നാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തുകയായിരുന്നു എന്നും അമ്മാവന്റെ മകന്‍ ഗിരീഷ് കുമാര്‍ പറഞ്ഞു.
കണ്ണൂര്‍ കലക്ടറുടെ കീഴിലെ ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ലായിരുന്നു എന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും അര്‍ഹതപ്പെട്ട അവധികള്‍ പോലും അനുവദിക്കാത്ത സാഹചര്യമായിരുന്നുവെന്നും നവീന്‍ ബാബുവിന്റെ അമ്മാവന്‍ പറഞ്ഞു. യൂണിയന്റെ ഇടപെടലില്‍ തടഞ്ഞുവെച്ച സ്ഥലംമാറ്റം സിപിഎം ഇടപെട്ടാണ് ശരിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പരിശോധിച്ചിരുന്നു. യാത്രയയപ്പ് യോഗത്തില്‍ വച്ച് ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്നായിരുന്നു വിലയിരുത്തല്‍.
അതേസമയം പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here