എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. ദിവ്യയുടെ ഭീഷണിയുടെ സ്വരമുള്ള പ്രസംഗമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം അഴിമതിക്കെതിരെ നടത്തിയ സദുദ്ദേശപരമായ പ്രസംഗമാണെന്നും അത്മഹത്യയ്ക്ക് പ്രേരണയാകുന്ന ഒരു വാക്ക് പോലും അതിലില്ലെന്നുമായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം ഉച്ചയ്ക്ക് ശേഷം കേള്‍ക്കും.
ALSO READ:ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ഒക്ടോബർ 15ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ യാത്രയയപ്പ് ചടങ്ങിൽ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. യാത്രയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയാണ് വിമർശനം ഉന്നയിച്ചത്.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയർത്തിയത്. തുടർന്ന് പി പി ദിവ്യ ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവെച്ചു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here