നവീൻ ബാബുവിൻ്റെ മരണം; സി ബി ഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

naveen babu

നവീൻ ബാബുവിൻ്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല. സി ബി ഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി.

Also read: ഹണി റോസിനെതിരായ അശ്ലീല കമന്റ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

നവീൻ ബാബുവിൻ്റേത് ആത്മഹത്യയല്ല , കൊലപാതകമാണെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. ഭരണസ്വാധീനമുള്ളവർ പ്രതികളായതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ല എന്നുമായിരുന്നു വാദം. എന്നാൽ സി ബി ഐ അന്വേഷണ ആവശ്യം കോടതി തള്ളി. പൊലീസ് നടത്തുന്ന അന്വേഷണത്തിൽ യാതൊരു അപാകതയും കോടതി കണ്ടെത്തിയില്ല.

ഈ സാഹചര്യത്തിൽ കണ്ണൂര്‍ ഡിഐജി യുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. എസ്‌ഐടി അന്വേഷണം സ്വതന്ത്രമായിരിക്കണമെന്നും കുടുംബത്തിന്റെ ആശങ്ക പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. എസ്‌ഐടി അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണം. കരട് കുറ്റപത്രം ഡിഐജി പരിശോധിച്ച ശേഷം ഡിഐജിയുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാവു എന്നും കോടതി നിർദേശം നൽകി. അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന സി ബി ഐ നിലപാടും കോടതി മുഖവിലക്കെടുത്തില്ല. എ ഡി എമ്മിൻ്റെ ആത്മഹത്യയെ രാഷ്ട്രീയമായി ഉപയോഗിച്ചവർക്കുള്ള തിരിച്ചടി കൂടിയായി ഹൈക്കോടതി വിധി .

Also read: ‘മിന്നൽ ഹിറ്റാണ്’; തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പുതിയ സർവീസ്

ഒക്ടോബര്‍ 15-ന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച് പത്തനംതിട്ടയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ജീവനൊടുക്കിയത്. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News