നവീൻ ബാബുവിൻ്റെ കുടുംബത്തിന് കണ്ണൂർ കലക്ടറെ ആദ്യമേ സംശയമുണ്ടെന്ന് കെപി ഉദയഭാനു; മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണം

kp-udayabhanu

കണ്ണൂർ ജില്ലാ കലക്ടറെ സംബന്ധിച്ച് നവീൻ ബാബുവിൻ്റെ കുടുംബത്തിന് ആദ്യം മുതൽ തന്നെ സംശയമുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത മാധ്യമത്തിനെതിരെ കേസെടുക്കണം. ക്ഷണിക്കാതെയാണ് മാധ്യമങ്ങൾ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യാത്രയയപ്പ് ചടങ്ങ് നടന്ന അന്ന് രാത്രി എഡിഎമ്മിന് എതിരായി വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണം. മാധ്യമങ്ങളിൽ വന്ന വാർത്തകൾ നവീൻ ബാബുവിന് മാനസിക വിഷമം ഉണ്ടാക്കി.

Read Also: കൊടകര കു‍ഴൽപ്പണക്കേസ്: കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഉപകരണമായി എന്നത് ശരിവെക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയെന്ന് മുഹമ്മദ് റിയാസ്

മാധ്യമങ്ങളെ ആരും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. മാധ്യമങ്ങളെ വിളിക്കാൻ പിപി ദിവ്യ സംഘാടക അല്ലെന്നും കെപി ഉദയഭാനു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News