നവി മുംബൈ വിമാനത്താവളത്തിൽ ആദ്യ വാണിജ്യ ലാൻഡിംഗ് വിജയകരമായി പൂർത്തിയായി. എയർപോർട്ട് മാർച്ചിൽ പ്രവർത്തനക്ഷമമായേക്കും. വിമാനത്താവളം 2025 മാർച്ച് 31-നകം പ്രവർത്തനക്ഷമമാക്കാനുള്ള നടപടികളാണ് അതിവേഗം നടന്നു കൊണ്ടിരിക്കുന്നത്. ആദ്യ വാണിജ്യ ലാൻഡിംഗിൽ ഇൻഡിഗോ എ 320 വിമാനമാണ് ദക്ഷിണ റൺവേയിൽ വിജയകരമായി പറന്നിറങ്ങിയത്. വിമാനത്താവളങ്ങളുടെ റൺവേ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ വികസനം. അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എയർപോർട്ടിൽ പ്രിസിഷൻ അപ്രോച്ച് പാത്ത് ഇൻഡിക്കേറ്റർ (പിഎപിഐ) മൂല്യനിർണ്ണയം വിജയകരമായി നടത്തി.
മാർച്ച് 31-നകം റൺവേയിൽ നിന്ന് വിമാനങ്ങൾ ഇറക്കാനും പറന്നുയരാനും വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനും തയ്യാറാണെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഇന്ന് പൂർത്തിയാക്കിയ വാണിജ്യ ലാൻഡിംഗ്. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ സ്ഥലപരിമിതിയും സർവീസുകളുടെ ആധിക്യവുമായി വീർപ്പുമുട്ടുന്ന മുംബൈ വിമാനത്താവളത്തിന് ആശ്വാസമേകും.
ALSO READ; ചെസ് ബോർഡിൽ വീണ്ടും ചരിത്രമഴുതി ഇന്ത്യ; കൊനേരു ഹംപി ലോക വനിതാ റാപിഡ് ചെസ് ചാമ്പ്യൻ
ആധുനിക ഗതാഗതമാർഗങ്ങളായ ഭൂഗർഭമെട്രോ, എക്സ്പ്രസ് ഹൈവേ, അടൽസേതു കടൽപ്പാലം, ബുള്ളറ്റ് ട്രെയിൻ പാത എന്നിവയുമായി ബന്ധിപ്പിക്കുമെന്നതിനാൽ വിമാനത്താവളത്തിൽ എളുപ്പമെത്തിച്ചേരാൻ കഴിയുമെന്നതും വലിയ വികസനക്കുതിപ്പിന് മേഖല സാക്ഷ്യം വഹിക്കും. രാജ്യത്തെ ആദ്യ ഹരിത വിമാനത്താവളമായ നവി മുംബൈ വിമാനത്താവളം പ്രവർത്തിക്കുന്നത് പൂർണമായും സൗരോർജത്തെ ആശ്രയിച്ചാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here