കോഴിക്കോട് ജില്ലയിൽ രണ്ടാം ദിനം; നവകേരള സദസ് ഇന്ന് അഞ്ചു മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും

നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും. കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ടാം ദിനമാണ് നവകേരളസദസ് . ഇന്ന് കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ്നവകേരള സദസ് നടക്കുക .

ALSO READ: മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വായുമാർഗം എത്തിക്കാൻ സർക്കാർ 

വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ഇന്നത്തെ നവകേരള സദസ്സിന് സമാപനമാകും. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് പര്യടനം തുടങ്ങിയത്.വടകരയിലെ പ്രഭാതയോഗമായിരുന്നു ആദ്യ പരിപാടി.

അതേസമയം നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ അറസ്റ്റിലായിരുന്നു. യൂത്ത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം പ്രസിഡന്‍റ് സിയാദ് ചെറുവണ്ണൂർ, നൗഫൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: മില്‍മയുടെ ഡയറികള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം, ഡിസ്കൗണ്ട് വിലയില്‍ ഉത്പന്നങ്ങൾ വാങ്ങാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News