നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ

നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ. രാവിലെ 9 മണിക്ക് കാമിലോട്ട് കൺവെൻഷൻ സെന്ററിൽ പ്രഭാതസദസ് നടക്കും. ആലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ് എസ് ഡി വി സ്കൂൾ മൈതാനത്ത് 11 മണിക്ക് നടക്കും.2.30 ന് അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ് കപ്പക്കട മൈതാനത്ത് നടക്കും. വൈകിട്ട് 4. 30 ന് നെടുമുടിയിൽ ഇന്ത്യൻ ഓയിൽ പാമ്പിന് സമീപത്തെ മൈതാനത്ത് നടക്കും.ഹരിപ്പാട് മണ്ഡലത്തിൽ 6 ന് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് നടക്കും.

ALSO READ: പട്ടികജാതി വികസന വകുപ്പിൽ അസിസ്റ്റന്റ് ഒഴിവ് ; അപേക്ഷകൾ ക്ഷണിച്ചു

അതേസമയം യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണെന്ന് നവകേരള സദസിന്റെ വേദിയായ വൈക്കത്തെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിൻറെ നയങ്ങൾക്കെതിരെ ഒരു വാക്ക് പോലും ഉച്ചരിക്കാത്ത കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കൈരളി പാലക്കാട് റിപ്പോർട്ടർക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News