നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ

നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ. രാവിലെ 9 മണിക്ക് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയ പാരിഷ് ഹാളിൽ നടക്കും. കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് കുറവിലങ്ങാട് പകൽ 11 മണിക്ക് ദേവമാതാ കോളേജ് മൈതാനത്തിൽ നടക്കും.

വൈക്കം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് 3 മണിക്ക് വൈക്കം ബീച്ച് മൈതാനിയിൽ നടക്കും. 4 മണിക്ക് അരൂർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് അരയങ്കാവിൽ നടക്കും. ചേർത്തല നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് 5 മണിക്ക് സെന്റ്മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.

ALSO READ: ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ രക്ഷപെടുത്തി അഗ്‌നിരക്ഷാ സേന

അതേസമയം പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പതിനായിരങ്ങളാണ് ജനസദസിനെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കുകളെ മറികടന്ന് നിരവധി പേര്‍ നവകേരള സദസിന്റെ ഭാഗമായി മാറിയെന്ന് പാമ്പാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . കേരളത്തോട് കേന്ദ്രത്തിന്റെ വിവേചനം തുറന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. കോണ്‍ഗ്രസിന്റെ മനസ് ബിജെപിക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News