നവോദയ സ്കൂളുകളിൽ 9, 11 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി; ഒക്ടോബർ 30 നകം ഓൺലൈനായി അപേക്ഷിക്കാം

NAVODAYA EXAM ADMISSION

കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തിൽ 9, 11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനു 30ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.

9 ആം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട നിബന്ധനകളും പരീക്ഷാ വിവരങ്ങളും:
നവോദയ നിലകൊള്ളുന്ന ജില്ലയിലെ സർക്കാർ / സർക്കാർ–അംഗീകൃത സ്കൂളിൽ 2024–25 ൽ 8 ആം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. 2010 മേയ് 1– 2012 ജൂലൈ 31 കാലയളവിൽ ജനിച്ചവരാകണം. ആർക്കും പ്രായത്തിൽ ഇളവില്ല. സംവരണ സീറ്റുകൾ ഉൾപ്പെടെ 152 ഒഴിവു പ്രതീക്ഷിക്കുന്നു. 2025 ഫെബ്രുവരി 8നു നടത്തുന്ന രണ്ടര മണിക്കൂർ ഒബ്ജക്ടീവ് ടെസ്റ്റിൽ (ഒഎംആർ രീതി) ഇംഗ്ലിഷ്, ഹിന്ദി, മാത്‌സ്, ജനറൽ സയൻസ് വിഷയങ്ങളിൽ നിന്നായി 100 ചോദ്യങ്ങളുണ്ടായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രം. തെറ്റിനു മൈനസ് മാർക്കില്ല. നവോദയ സ്കൂളാണു പരീക്ഷാകേന്ദ്രം. മാത്‌സ്, സയൻസ്, കൂടുതൽ മാർക്കു കിട്ടിയ ഭാഷ എന്നിവയിലെ മൊത്തം മാർക്കു നോക്കി റാങ്ക് ചെയ്യും.

ALSO READ; റീട്ടെയ്ല്‍ സേവനം വിപുലീകരിച്ച് ലുലു ; മസ്‌കറ്റിലും അല്‍ഐനിലും പുതിയ സ്റ്റോറുകള്‍ തുറന്നു

11 ആം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട നിബന്ധനകളും പരീക്ഷാ വിവരങ്ങളും: നവോദയയുള്ള ജില്ലയിലെ സർക്കാർ / സർക്കാർ–അംഗീകൃത സ്കൂളിൽ 2024–25 ൽ 10 ആം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. 2008 ജൂൺ 1– 2010 ജൂലൈ 31വരെ കാലയളവിൽ ജനിച്ചവരായിരിക്കണം. പ്രായത്തിൽ ഇളവില്ല. കേരളത്തിലെ 14 സ്കൂളുകളിലും സയൻസ് ഗ്രൂപ്പിൽ ഒഴിവുണ്ട്. കൊമേഴ്സിൽ 12 സ്കൂളുകളിലും ഹ്യുമാനിറ്റീസിന് ഒരു സ്കൂളിലും മാത്രമാണ് ഒഴിവുകൾ. ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. രണ്ടര മണിക്കൂറിന്റെ സെലക്ഷന് ടെസ്റ്റ് 2025 ഫെബ്രുവരി 8നായിരിക്കും. അഡ്മിറ്റ് കാർഡിൽനിന്നു പരീക്ഷാകേന്ദ്രം അറിയാം. ഇംഗ്ലിഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ഉണ്ടായിരിക്കും. മാനസികശേഷി, ഇംഗ്ലിഷ്, സയൻസ്, സോഷ്യൽ സയൻസ്, മാത്‌സ് എന്നീ 5 വിഷയങ്ങളിൽ 20 വീതം ആകെ 100 ചോദ്യങ്ങൾ. തെറ്റിനു മാർക്കു കുറയ്ക്കില്ല. ഓരോ വിഷയത്തിനും 6 മാർക്കെങ്കിലും നേടണം. ഓരോ ഗ്രൂപ്പിലെയും സെലക്ഷന് ഏതൊക്കെ വിഷയങ്ങളിലെ മാർക്കാണു പരിഗണിക്കുകയെന്ന് പ്രോസ്പെക്ടസിലുണ്ട്. ഇവയിലെ മൊത്തം മാർക്കിലും നിർദിഷ്ട മിനിമം സ്കോർ വേണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News