ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം; അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന

ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടന്ന സാഹചര്യത്തിൽ അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന. മൂന്ന് യുദ്ധകപ്പലുകൾ ഇന്ത്യൻ നാവികസേന വിന്യസിച്ചു. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിൽ വിന്യസിച്ചത്.

ALSO READ: ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ആക്രമണത്തിനിരയായ ചെം പ്ലൂട്ടോ ഡിസംബർ 25 ന് പകൽ മൂന്നരക്ക് മുംബൈ തീരത്ത് നങ്കൂരമിട്ടു. നാവികസേന , കോസ്റ്റ്ഗാർഡ്, ഇന്റലിജൻസ് എന്നിവയുടെ സംയുക്ത അന്വേഷണമാണ് പുരോഗമിക്കുന്നത്. കപ്പൽ ഇന്ത്യൻ നേവി എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ ടീം പരിശോധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി. കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തിൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംഘം വിലയിരുത്തി.

ALSO READ: ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം; അഭിനന്ദനവുമായി മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News